Pope Francis visits a nativity scene in Saint Peter's Square at the Vatican Pope Francis visits a nativity scene in Saint Peter's Square at the Vatican 

വത്തിക്കാനില്‍ പുതുവത്സര ദിവ്യപൂജയും ദൈവമാതാവിന്‍റെ തിരുനാളും

2019 ജനുവരി 1, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പുതുവത്സരനാളില്‍ ദൈവമാതാവിന്‍റെ തിരുനാള്‍ ദിവ്യപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവമാതാവിന്‍റെ തിരുനാള്‍
പുതുവത്സരപ്പുലരിയില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ വിശ്വാസികള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. വചനചിന്തകള്‍ പങ്കുവയ്ക്കും. വത്തിക്കാനിലെ പുതുവത്സ ദിവ്യപൂജ വത്തിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റു സാമൂഹ്യശൃംഖലകളിലൂടെയും തത്സമയം ലോകത്ത് എവിടെയും കാണാനും പങ്കുചേരാനും സാധിക്കും :
Vatican youtube link : https://www.youtube.com/watch?v=SaV36dKiN3s
Vatican News Malayalam Portal live streaming : https://www.vaticannews.va/ml.html
Vatican News Malayalam facebook live link :   https://www.facebook.com/vaticannews.ml

ലോക സമാധാനദിനവും സന്ദേശവും
ജനുവരി ഒന്ന് 52-Ɔമത് ലോകസമാധാന ദിനമായും സഭ ആചരിക്കുന്നു. “നന്മയുള്ള രാഷ്ട്രീയം ലോകസമാധാനത്തിന്…” എന്ന പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ഈ ദിനത്തിന്‍റെ അത്യപൂര്‍വ്വമായ സന്ദേശം ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു. അഴിമതിയും അക്രമവും അനീതിയുമില്ലാത്ത രാഷ്ട്രീയം നന്മയുള്ളതും ജനതകളെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിലേയ്ക്കു നയിക്കുന്നതുമാണെന്ന് ഉദ്ബോധിപ്പിക്കുന്ന സംയുക്തമായ  പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം, ഇന്നിന്‍റെ രാഷ്ട്രീയ വെല്ലുവിളികളെ ചുരുളഴിയിക്കുന്നതും, നന്മയുടെ രാഷ്ട്രീയശൈലിക്ക് അവബോധം നല്കുന്നതുമാണ്.

ദൈവികദാനങ്ങള്‍ക്ക് നന്ദിയായി സായാഹ്നപ്രാര്‍ത്ഥന
പുതുവത്സരത്തിന് ഒരുക്കമായി ഡിസംബര്‍ 31, തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം
5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്നപ്രാര്‍ത്ഥന, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം, ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന “തെ-ദേവും” Te Deum സ്തോത്ര ഗീതാലാപനം എന്നിവയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വംവഹിച്ചു.  പാപ്പാ വചനചിന്തയും പങ്കുവച്ചു.

പുല്‍ക്കൂടുസന്ദര്‍ശനം
സായാഹ്നപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സജ്ജമാക്കിയിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായുള്ള വലിയ പുല്‍ക്കൂടും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. നമ്രശിരസ്ക്കനായി ഏതാനും നിമിഷങ്ങള്‍ ക്രിബ്ബിനു മുന്നില്‍നിന്നു പ്രാര്‍ത്ഥിച്ചശേഷം, ചുറ്റുംകൂടിയ ആബാലവൃന്ദം ജനങ്ങളെയും പാപ്പാ സ്നേഹത്തോടെ അഭിവാദ്യം ചെയ്തശേഷമാണ് ചത്വരം വിട്ട് പേപ്പല്‍ വസതിയിലേയ്ക്ക് മടങ്ങിയത്.

ഏവര്‍ക്കും പുതുവത്സരാശംസകള്‍!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2018, 19:14