Archbishop of Nagpur, India: Bishop Elias Gonsalves Archbishop of Nagpur, India: Bishop Elias Gonsalves  

നാഗ്പൂര്‍ അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത

അമരാവതിയുടെ മെത്രാന്‍, ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസ് നഗ്പൂരിന്‍റെ പുതിയ മെത്രാപ്പോലീത്ത.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ മെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസിനെയാണ് പാപ്പാ ഫ്രാന്‍സിസ് നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഡിസംബര്‍ 3-Ɔο തിയതി തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ നിയമനപത്രികയിലൂടെ നിയോഗിച്ചത്.

ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങരയുടെ പിന്‍തുടര്‍ച്ചക്കാരന്‍
നാഗ്പൂരിന്‍റെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര 2018 ഏപ്രില്‍ 18-ന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് അതിരൂപതയുടെ കീഴ്-രൂപതയായ (suffragan Diocese) അമരാവതിയുടെ മെത്രാന്‍, ബിഷപ്പ് ഏലിയാസ് ഗൊണ്‍സാല്‍വസിനെ പാപ്പാ ഫ്രാന്‍സിസ് മെത്രാപ്പോലീത്തയായി നിയമിച്ചത്. ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങരയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് അതിരൂപതയുടെ സാരഥ്യം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ (Apostolic Administrator) എന്ന പദവിയില്‍ തുടര്‍ന്ന വികാരി ജനറല്‍, മോണ്‍സീഞ്ഞോര്‍ ജെറോം പിന്‍റോയില്‍നിന്നുമാണ് ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഗൊണ്‍സാള്‍വസ് സ്ഥാനമേല്ക്കുന്നത്.

ആര്‍ച്ചുബിഷപ്പ് ഏലിയാസ് മുംബൈ സ്വദേശി
47 വയസ്സുകാരന്‍ ബിഷപ്പ് ഏലിയാസ് ഗൊണ്‍സാള്‍വസ് മുംബൈ അതിരൂപതാംഗവും മഹാരാഷ്ട്ര സ്വദേശിയുമാണ്. ഏലിയാസ് ഗൊണ്‍സാല്‍വസ് മുംബൈ അതിരൂപതാംഗമായി 1999-ല്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. മുംബൈ അതിരൂപതയുടെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കവെയാണ് 2012-ല്‍ അദ്ദേഹത്തെ അമരാവതിയുടെ മെത്രാനായി മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ നിയോഗിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2018, 16:59