ഫ്രാന്‍സീസ് പാപ്പാ സ്നേഹവിരുന്നില്‍, പാവപ്പെട്ടവരുമാത്ത്, വത്തിക്കാന്‍ -18/11/18 ഫ്രാന്‍സീസ് പാപ്പാ സ്നേഹവിരുന്നില്‍, പാവപ്പെട്ടവരുമാത്ത്, വത്തിക്കാന്‍ -18/11/18 

സര്‍വ്വവും പൂര്‍ണ്ണമായി നല്കുന്ന സ്നേഹം!

സകലവും സമ്പൂര്‍ണ്ണമായി നല്കുമ്പോള്‍ ആവിഷ്കൃതമാകുന്ന സ്നേഹം- പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലാഭക്കണ്ണുകളെ ഉല്ലംഘിക്കുന്ന സ്നേഹത്തോടെ സകലും പൂര്‍ണ്ണമായി നല്കുക, പാപ്പാ.

തിങ്കളാഴ്ച (19/11/18) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“നിനക്കു പ്രയോജനകരം ആയിരിക്കന്നതുവരെ മാത്രമല്ല നീ സ്നേഹിക്കേണ്ടത്; സ്നേഹം ആവിഷ്കൃതമാകുന്നത് സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കതീതമായി സകലവും സമ്പൂര്‍ണ്ണമായി നല്കുമ്പോഴാണ് ”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2018, 13:30