തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ   (AFP or licensors)

വിശ്വസ്തതയും മാനുഷിക ബന്ധങ്ങളും!

വിശ്വസ്തത മാനുഷികബന്ധങ്ങളുടെ സവിശേഷത-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശ്വസ്തത, മാനുഷിക ബന്ധങ്ങളുടെ അനിവാര്യവ്യവസ്ഥയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ ചൊവ്വാഴ്ച (20/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ്  പാപ്പാ  ഈ

തിരിച്ചറിവുണ്ടായിരിക്കേണ്ടതിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

“വിശ്വസ്തതയാണ് സ്വതന്ത്രവും പക്വവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാനുഷികബന്ധങ്ങളുടെ സവിശേഷ സ്വഭാവം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

20 November 2018, 13:11