തിരയുക

യേശു അരുളി ചെയ്തുഃ കല്ല് ഉരുട്ടി മാറ്റുക യേശു അരുളി ചെയ്തുഃ കല്ല് ഉരുട്ടി മാറ്റുക  

യേശുവിനെ അറിയാന്‍ !

യേശുവിനെ അറിയാനുള്ള ഉദ്യമത്തില്‍ ആദ്യ ചുവടുവയ്പ്പ് എന്തായിരിക്കണം?-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വന്തം ദുരവസ്ഥ തിരിച്ചറിയുകയാണ് യേശുവിനെ മനസ്സിലാക്കാനുള്ള ശ്രമത്തിന്‍റെ  ആദ്യപടിയെന്ന് മാര്‍പ്പാപ്പാ.

ഈ ചൊവ്വാഴ്ച (13/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ്  പാപ്പാ  ഈ  

തിരിച്ചറിവിന്‍റെ  അനിവാര്യതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“യേശുവിനെ അറിയുന്നതിനുള്ള പ്രഥമ ചുവടുവയ്പ് സ്വന്തം ദുരവസ്ഥയും പരിത്രാണം ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യകതയും തിരിച്ചറിയുകയാണ്”‍ എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2018, 13:26