പ്രത്യാശയില്‍ മുന്നേറ്റം പ്രത്യാശയില്‍ മുന്നേറ്റം 

സുദൃഢമായ പ്രത്യാശ-പാപ്പായുടെ ട്വീറ്റ്

ദൈവത്തിന്‍റെ വിശ്വസ്തയിലേക്കും നമ്മുടെ പ്രത്യാശയിലേക്കും വെളിച്ചം വീശുന്ന പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം വിശ്വസ്തനും നമ്മുടെ പ്രത്യാശ സുദൃഢവുമാണെന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (03/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“ദൈവം വിശ്വസ്തനാണ്, അവിടുന്നിലുള്ള നമ്മുടെ പ്രത്യാശ സ്വര്‍ഗ്ഗത്തില്‍ ഉറപ്പിക്കപ്പെട്ട നങ്കൂരം പോലെയാണ്” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2018, 13:29