തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ മെത്രാന്മാരുമൊത്ത്- മെത്രാന്മാരുടെ സിനഡില്‍ നിന്നുള്ള ഒരു ദൃശ്യം 2018 ഒക്ടോബര്‍ ഫ്രാന്‍സീസ് പാപ്പാ മെത്രാന്മാരുമൊത്ത്- മെത്രാന്മാരുടെ സിനഡില്‍ നിന്നുള്ള ഒരു ദൃശ്യം 2018 ഒക്ടോബര്‍  (AFP or licensors)

മെത്രാന്മാര്‍ക്കായി പ്രാര്‍ത്ഥിക്കുക!

മെത്രാന്‍ സൗമ്യനും വിനയമുള്ളവനുമാകണം-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്മാര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

തിങ്കളാഴ്ച(12/11/18)ന് രാവിലെ താന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട ആദ്യവായന, പൗലോസപ്പസ്തോലന്‍ തീത്തോസിനെഴുതിയ ലേഖനത്തിലെ ഒന്നാം അദ്ധ്യായം 1-9 വരെയുള്ള വാക്യങ്ങളുമായി ബന്ധപ്പെടുത്തി, കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണം നല്കിയിരിക്കുന്നത്.

“വിശുദ്ധ പൗലോസ് ആഹ്വാനം ചെയ്യുന്നതുപോലെ, വിനയവും സൗമ്യതയുമുള്ള ശുശ്രൂഷകരായിരിക്കാന്‍ മെത്രാന്മാര്‍ക്കു കഴിയുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം” എന്നാണ് “സാന്തമാര്‍ത്ത” (#SantaMarta ) എന്ന ഹാഷ്ടാഗോടു കൂടിയ പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

12 November 2018, 13:31