തിരയുക

സഹായ ഹസ്തം-നന്മയുടെ ആവിഷ്ക്കാരം സഹായ ഹസ്തം-നന്മയുടെ ആവിഷ്ക്കാരം 

നന്മചെയ്യുക-പാപ്പായുടെ ട്വീറ്റ്

തിന്മയുടെ അഭവാത്തോടൊപ്പം നന്മയുടെ സജീവസാന്നിധ്യവും അനിവാര്യം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ പോരാ, നന്മചെയ്യണം എന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (17/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്, ഫ്രാന്‍സീസ് പാപ്പാ, നന്മ ചെയ്യുകയെന്നത് അനുപേക്ഷണീയമായ ഒരു കടമയാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“ “ഞാന്‍ തിന്മയായതൊന്നും ചെയ്യുന്നില്ല അതുകൊണ്ട് ഞാന്‍ സ്വസ്ഥനാണ്”- ഇങ്ങനെ ചിന്തിച്ച് ആരും വ്യാമോഹിതരാകരുത്. യേശുവിന്‍റെതായിത്തീരണമെങ്കില്‍ തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ മാത്രം പോരാ, ചെയ്യേണ്ടതായ നന്മയുണ്ട്” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2018, 13:15