ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ , സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ , സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവുമായി 

അതിക്രമങ്ങളെ ദൂരെയകറ്റുക-പാപ്പാ

പൊതുഭവനത്തെ പരിപാലിക്കാന്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഹൃദയത്തില്‍ നിന്ന് സകലവിധ അതിക്രമങ്ങളെയും ദൂരെയകറ്റാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു.

യുദ്ധങ്ങളിലും സായുധ സംഘര്‍ഷങ്ങളിലും പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം അനുവര്‍ഷം നവമ്പര്‍ ആറാം തിയതി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന പാശ്ചത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ചൊവ്വാഴ്ച (06/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഈ ആഹാനം നല്കിയത്.

“നമ്മുടെ പൊതുഭവനത്തെ പരിപാലിക്കുന്നതിനുവേണ്ടി, നമ്മുടെ ചിത്തത്തിലും വാക്കുകളിലും പ്രവര്‍ത്തികളിലും നിന്ന് എല്ലാത്തരം അതിക്രമങ്ങളെയും അകറ്റി നിറുത്താന്‍, പ്രാര്‍ത്ഥനയും കര്‍മ്മവും വഴി നമുക്കു പരിശ്രമിക്കാം”‍ എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2018, 13:26