തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാന്‍  (AFP or licensors)

ഞായറാഴ്ചക്കുര്‍ബ്ബാന, പാപ്പായുടെ ട്വീറ്റ്

പാപ്പായുടെ ട്വീറ്റ് @pontifex

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചക്കുര്‍ബ്ബാന സഭാജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഞായറാഴ്ച (04/11/18)ന് കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ‍ഞായറാഴ്ച ദിവ്യബലിയില്‍ പങ്കുകൊള്ളേണ്ടത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നത്.

“ഞായറാഴ്ചക്കുര്‍ബ്ബാന സഭയുടെ ജീവിതത്തിന്‍റെ ഹൃദയസ്ഥാനത്തു നില്‍ക്കുന്നു: ഈ ദിവ്യയാഗത്തില്‍ നാം ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടുന്നു, അവിടത്തെ വചനം ശ്രവിക്കുന്നു, അവിടത്തെ വിരുന്നിന്‍ മേശയില്‍ നിന്ന് പോഷിതരാകുന്നു, അങ്ങനെ നാം സഭയായിത്തീരുന്നു”  എന്നാണ് ഫ്രാന്‍സീസ് പാപ്പാ “സണ്‍ഡെമാസ്” (#sundaymass) എന്ന ഹാഷ്ടാഗോടുകൂടി തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

LN: Missa dominicalis culmen est vitae Ecclesiae: hic Dominum resurgentem invenimus, Verbum eius audimus, mensa eius reficimur et fimus sic Ecclesia. #sundaymass

EN: Sunday Mass is at the heart of the Church’s life. There we encounter the Risen Lord, we listen to His Word, we are nourished at His table, and thus we become Church. #sundaymass

IT: La Messa domenicale è al centro della vita della Chiesa: lì incontriamo il Signore risorto, ascoltiamo la sua parola, ci nutriamo alla sua mensa e così diventiamo Chiesa. #sundaymass

 

 

04 November 2018, 15:05