തിരയുക

Vatican News
ഹസ്സന്‍ ഗോപുരം, മൊറോക്കൊയുട തലസ്ഥാന നഗരിയായ റബാത്തില്‍ ഹസ്സന്‍ ഗോപുരം, മൊറോക്കൊയുട തലസ്ഥാന നഗരിയായ റബാത്തില്‍  (©milosk50 - stock.adobe.com)

പാപ്പായുടെ ഇടയസന്ദര്‍ശനം: മൊറോക്കൊയിലേക്ക്

2019 മാര്‍ച്ച് 30-31 തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ മൊറോക്കൊയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഉത്തരാഫ്രിക്കന്‍ മുസ്ലീം രാജ്യമായ മൊറോക്കൊ സന്ദര്‍ശിക്കും.

2019 മാര്‍ച്ച് 30-31 തീയതികളിലായിരിക്കും ഈ ഇടയസന്ദര്‍ശനമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക് ചെവ്വാഴ്ച (13/11/18) ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.

മൊറോക്കൊയുടെ രാജാവ് മൊഹമ്മദ് ആറാമന്‍റെയും പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പാ അന്നാട് സന്ദര്‍ശിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

മൊറോക്കൊയുടെ തലസ്ഥാനമായ റബാത്തും അന്നാട്ടിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്കയും ആയിരിക്കും പാപ്പായുടെ സന്ദര്‍ശന വേദികള്‍.

2017 ലെ കണക്കനുസരിച്ച 3 കോടി 57 ലക്ഷത്തി 40000 ത്തോളം നിവാസികളുള്ള മൊറോക്കൊയില്‍ 99 ശതമാനവും മുസ്ലീംങ്ങളാണ്.

13 November 2018, 13:16