തിരയുക

ഫ്രാന്‍സീസ് പാപ്പാ, അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ  വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍, ശനിയാഴ്ച (10/11/18) ഫ്രാന്‍സീസ് പാപ്പാ, അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍, ശനിയാഴ്ച (10/11/18) 

"ദിവ്യകാരുണ്യ സംസ്കൃതി"

“ദിവ്യകാരുണ്യ സംസ്കൃതി”യില്‍ അന്തര്‍ലീനമായിട്ടുള്ള ഭാവങ്ങള്‍ :കൂട്ടായ്മ, സേവനം, കാരുണ്യം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധകുര്‍ബ്ബാനാര്‍പ്പണം “ദിവ്യകാരുണ്യ സംസ്കൃതി”ക്ക് ജന്മമേകുന്ന മനോഭവങ്ങളുടെ പിള്ളത്തൊട്ടിലാണെന്ന് മാര്‍പ്പാപ്പാ.

അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ ശനിയാഴ്ച (10/11/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ഭൗതികതയുടെ അതിപ്രസരമുള്ള ലോകത്തില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

കൂട്ടായ്മ, സേവനം, കാരുണ്യം  എന്നിവയാണ് “ദിവ്യകാരുണ്യ സംസ്കൃതി”യില്‍ അന്തര്‍ലീനമായിട്ടുള്ള ഭാവങ്ങള്‍ എന്ന് പാപ്പാ വശദീകരിച്ചു.

പൂര്‍ണ്ണമായി തന്നെത്തന്നെ നല്കിയ ക്രിസ്തുവിന്‍റെ കൃപാവരത്തെ നമ്മുടെ ജീവിതശൈലിയിലും ചിന്തകളിലും ആവിഷ്ക്കരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് “ദിവ്യകാരുണ്യ സംസ്കൃതി”യെന്നും പാപ്പാ വ്യക്തമാക്കി.

2020 ല്‍ നടക്കാന്‍ പോകുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രിസ്സിന്‍റെ  വേദി ഹംഗറിയുടെ തലസ്ഥാനമായ ബുദ്ധാപ്പെസ്റ്റ് ആണെന്നത് അനുസ്മരിച്ച പാപ്പാ, ഭൗതികതയുടെ അതിപ്രസരമുള്ള ആധുനികതയുടെയും, സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ ചരിത്രത്തിന്‍റെ അനുപമ സവിശേഷതകളെ ഇല്ലാതാക്കുന്ന അപകടമുള്ള ആഗോളവത്ക്കരണത്തിന്‍റെയു വെല്ലുവിളികളെ നേരിടുന്നതിനു പര്യാപ്തമായ നവസുവിശേഷവത്ക്കരണം പ്രതീക്ഷിച്ചുകഴിയുന്ന ക്രൈസ്തവ സമൂഹങ്ങളുള്ള മഹായൂറോപ്യന്‍ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് അത് അരങ്ങേറുകയെന്നു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 13:11