റോം രൂപതയുടെ മെത്രാന്‍ കൂടിയായ ഫ്രാന്‍സീസ് പാപ്പാ രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ രൂപതാസമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നു 14-05-18 റോം രൂപതയുടെ മെത്രാന്‍ കൂടിയായ ഫ്രാന്‍സീസ് പാപ്പാ രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ രൂപതാസമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നു 14-05-18 

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക

റോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാത്തിരുന്നാള്‍ നവമ്പര്‍ 9 ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലോറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിരുന്നാള്‍ നവമ്പര്‍ 9 ന് ആചരിക്കപ്പെടുന്നു.‌

ഏഴാം തിയിതി ബുധനാഴ്ച (07/11/18) താന്‍ വത്തിക്കാനില്‍ , വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത അവസരത്തില്‍ ഈ തിരുന്നാളിനെപ്പറ്റി ഫ്രാന്‍സീസ് പാപ്പാ പരാമര്‍ശിച്ചു.

റോം രൂപതയുടെ മെത്രാന്‍റെ കത്തീദ്രല്‍ ദേവാലയമാണ് വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക എന്നത് അനുസ്മരിച്ച പാപ്പാ സഹോദരങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാന്‍ തനിക്ക് എന്നും സാധിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ആഗോളകത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലാണ് വസിക്കുന്നതെങ്കിലും പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീദ്രല്‍, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക സ്ഥിതിതെയ്യുന്നത്, വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയാണ്.

വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ എന്നറിയപ്പെടുന്ന 4 ബസിലിക്കകളില്‍ ഒന്നും പ്രഥമ മേജര്‍ ബസിലിക്കയുമാണ് വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക.

റോമാനഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “അമ്മദേവാലയം” എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക (സെന്‍റ് പീറ്റേഴ്സ് ബസിലിക്ക), റോമിന്‍റെ മതിലുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക (സെന്‍റ് പോള്‍ ഔട്ട്സൈഡ് ദ വാള്‍സ്) പരിശുദ്ധ മറിയത്തിന്‍റെ വലിയ ബസിലിക്ക (സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക) എന്നിവയാണ് ഇതര മേജര്‍ ബസിലിക്കകള്‍.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2018, 13:15