പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്കായൊരുക്കിയ വിരുന്നില്‍ പങ്കുചേരുന്ന ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്കായൊരുക്കിയ വിരുന്നില്‍ പങ്കുചേരുന്ന ഫ്രാന്‍സീസ് പാപ്പാ 

പാപ്പാ പാവപ്പെട്ടവരുമൊത്ത് ഊട്ടുശാലയില്‍

ദരിദ്രര്‍ക്കായുള്ള രണ്ടാം ലോകദിനാചരണം, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പാവപ്പെട്ടവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആയിരത്തിയഞ്ഞൂറോളം പാവപ്പെട്ടവരുമൊത്ത് പാപ്പാ ഞായാറാഴ്ച്ച് സ(18/11/18) ഉച്ചവിരുന്നു കഴിച്ചു.

ഞായറാഴച് സഭാതലത്തില്‍ ആചരിക്കപ്പെട്ട ദരിദ്രര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തോടനുബന്ധിച്ചായിരുന്നു വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഈ വിരുന്നു ഒരുക്കപ്പെട്ടത്.

റോം കവലിയേരി - ഹില്‍ട്ടണ്‍ ഇറ്റലി ഹോട്ടലാണ് “എന്തെ മൊറാലെ താബോര്‍”  (ENTE MORALE TABOR) സമൂഹവുമായി സഹകരിച്ച് ഈ വിരുന്നു നല്കിയത്.

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലി കഴിഞ്ഞ് പൊതുവായ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ചതിനു ശേഷം പോള്‍ ആറാമന്‍ ശാലയിലെത്തിയ പാപ്പാ  ഈ ഉച്ചഭക്ഷണം സംഭാവന ചെയ്തവര്‍ക്കും അതു വിളമ്പുന്നവര്‍ക്കുമെല്ലാം നന്ദി പറയുകയും ഭക്ഷണം ആശീര്‍വദിക്കുകയും ചെയ്തു.

ഈ വിരുന്നിന്‍റെ അവസരത്തില്‍ ഗാനങ്ങള്‍ ആലപിച്ച് ഉത്സവ പ്രതീതിയുളവാക്കിയ ഗായകസംഘത്തിന് പാപ്പാ വിരുന്നിന്‍റെ അവസാനം നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2018, 15:00