ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഭക്ഷണമേശയില്‍, വത്തിക്കാന്‍ 30-06-18 ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഭക്ഷണമേശയില്‍, വത്തിക്കാന്‍ 30-06-18 

ശബ്ദരഹിതരു‍ടെ സ്വരമാകുക- നീതിസ്ഥാപനത്തിന്‍റെ ആദ്യപടി, പാപ്പാ

വലിച്ചെറിയല്‍ സംസ്കൃതിയെ ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമെന്ന് ഫ്രാന്‍സീസ് പാപ്പാ എട്ടാം ലോക ചര്‍ച്ചാവേദിയോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

“വലിച്ചെറിയല്‍ സംസ്കൃതി”യെ ന്യായീകരിക്കുന്നതിന് ശ്രമിക്കുന്ന സകല അനീതികളെയും ഇല്ലായ്മ ചെയ്യേണ്ടത് നമ്മുടെ സമൂഹങ്ങളുടെ സമൂലമായ മാറ്റത്തിന് അനിവാര്യം എന്ന് മാര്‍പ്പാപ്പാ.

മെക്സിക്കോയിലെ, മെക്സിക്കൊ സിറ്റിയിലുള്ള ത്ലത്തെലോക്കൊ സര്‍വ്വകലാശാല സാസ്കാരിക കേന്ദ്രത്തില്‍ വെള്ളിയാഴ്ച (02-04/1018) കുടിയേറ്റത്തെ അധികരിച്ച്  ആരംഭിച്ച എട്ടാം ആഗോള സാമൂഹ്യ ചര്‍ച്ചാവേദിക്കയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“കുടിയേറുക, പ്രതിരോധിക്കുക, കെട്ടിപ്പടുക്കുക, രൂപാന്തരപ്പെടുത്തുക” എന്നതാണ് ഞായറാഴ്ച (04/11/18) സമാപിക്കുന്ന ഈ ത്രിദിന സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ചിതറപ്പെട്ടവരുമെല്ലാം അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചൂഷണംചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പാപ്പാ നീതിക്കായുള്ള പ്രവര്‍ത്തനത്തിന്‍റെ ആദ്യപടി “ശബ്ദരഹിതര്‍ക്ക്” ശബ്ദം പ്രദാനം ചെയ്യലാണെന്ന് സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2018, 13:45