തിരയുക

Vatican News
റോം മാരത്തോണ്‍ - സകല വിശുദ്ധരുടെ ദിനത്തില്‍ റോം മാരത്തോണ്‍ - സകല വിശുദ്ധരുടെ ദിനത്തില്‍ 

സകല വിശുദ്ധരുടെ ദിനത്തിലെ “റോം മാരത്തോണി”ന് അഭിവാദ്യങ്ങള്‍!

നവംബര്‍ 1-Ɔο തിയതി വ്യാഴാഴ്ച, സകലവിശുദ്ധരുടെയും മഹോത്സവത്തില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥയുടെ അന്ത്യത്തില്‍ നല്കിയ ഹ്രസ്വമായ ആശംസകള്‍ താഴെ ചേര്‍ക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിഖ്യാതമായ “റോം മാരത്തോണ്‍”
ഡോണ്‍ ബോസ്ക്കോ മിഷന്‍ ഫൗണ്ടേഷന്‍ നവംബര്‍ 1-ന്, സകല വിശുദ്ധരുടെയും ദിനത്തില്‍ സംഘടിപ്പിക്കാറുള്ള റോം മാരത്തോണ്‍ ഓട്ടത്തിന്‍റെ 2018-ന്‍റെ പതിപ്പിലെ ഓട്ടക്കാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സകല വിശുദ്ധരുടെ മഹോത്സവം അനുസ്മരണീയവും ജനകീയവുമാക്കാന്‍ സലീഷ്യസഭാംഗങ്ങള്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭയാര്‍ന്ന പരിപാടിയെയും അതിലെ പങ്കാളികളെയും ത്രികാലപ്രാര്‍ത്ഥനാന്ത്യത്തിലെ ആശംസയില്‍ പാപ്പാ ഫ്രാന്‍സിസ് അഭിനന്ദിച്ചു.

സ്നേഹപൂര്‍വ്വം തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും...!
തുടര്‍ന്ന് ഇറ്റലിയുടെ വിവിധ പ്രവിശ്യകളില്‍നിന്നും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയിട്ടുള്ള തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അഭാവിദ്യങ്ങള്‍ അര്‍പ്പിച്ചു.

പരേതരായ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാം
നവംബര്‍ 2, സകല പരേതാന്മാക്കളുടെയും ദിനത്തില്‍ താന്‍ റോമിന്‍റെ പ്രാന്തത്തിലുള്ള ലൗറന്തീനോ സെമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിച്ച് സകല ആത്മാക്കളെയും അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുമെന്ന് ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളെ പാപ്പാ അറിയിച്ചു. 
വിശ്വാസത്തിന്‍റെ മുദ്രയോടെ ഈലോക വാസം വെടിഞ്ഞു കുടന്നുപോയ പ്രിയപ്പെട്ട എല്ലാവരെയും അനുസ്മരിച്ച് ഈ നാളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു. നമുക്കു മുന്നെ കടന്നുപോയ നമ്മുടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ദൈവം നിത്യമായ ശാന്തി നല്കി അനുഗ്രഹിക്കട്ടെയെന്നു പാപ്പാ പ്രാര്‍ത്ഥിച്ചു.

“എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ...!”
ഏവര്‍ക്കും സകലവിശുദ്ധരുടെ മഹോത്സവത്തിന്‍റെ ആശംസ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

01 November 2018, 19:08