സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം 

സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! ഒക്ടോബറിലെ പ്രാര്‍ത്ഥനാനിയോഗം

ഒക്ടോബര്‍ മാസത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രാര്‍ത്ഥനാനിയോഗം
ഒക്ടോബര്‍ പ്രാര്‍ത്ഥനാനിയോഗം

സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം #PrayForTheChurch.  ജപമാലചൊല്ലാം #OurLadyOfTheRosary പരിശുദ്ധ കന്യകാനാഥയുടെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കാം.

Sub tuum praesidium  “അങ്ങേ സംരക്ഷണയ്ക്കായ്…”.എന്ന മരീയന്‍ പ്രാര്‍ത്ഥനചൊല്ലുകയും മുഖ്യദൂതനായ മിഖയേല്‍ മാലാഖയോടു സംരക്ഷയ്ക്കായ് പ്രാര്‍ത്ഥനയും ചെയ്യാം.

പിശാചു ശക്തിയോടെയാണ് ആഞ്ഞടിക്കുന്നത്. സമ്മാനപ്പൊതിയുമായിട്ടാണ് പിശാചു വരുന്നത്. അതില്‍ എന്താണെന്ന് നമുക്ക് അറിയില്ല. അതിനാല്‍ ഒക്ടോബര്‍ മാസത്തിലെ എല്ലാദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ജപമാലയുടെ അന്ത്യത്തില്‍,
അങ്ങേ സംരക്ഷണയ്ക്കായ്…”. (Sub tuum praesidium) എന്ന പ്രാര്‍ത്ഥന ചൊല്ലുകയും മുഖ്യദൂതനായ മിഖയേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലി സംരക്ഷണയ്ക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. സഭയെ ഭിന്നിപ്പിക്കാനുള്ള പിശാചിന്‍റെ ആക്രമണത്തെ നമുക്ക് ചെറുക്കാം.

Sub tuum praesidium  അങ്ങേ സംരക്ഷണയ്ക്കായ്... 
ക്രിസ്തുവര്‍ഷം 250-ല്‍ ഈജിപ്തില്‍ ഗവേഷകര്‍ കണ്ടെത്തിയ “പപ്പീരസ്”  താളിയില്‍നിന്നും ലഭിച്ച വളരെ പുരാതനവും ഹ്രസ്വവുമായ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് sub tuum praesidium, “അങ്ങേ സംരക്ഷണയ്ക്കായ് ഞങ്ങള്‍ ഓടിവരുന്നൂ, അമ്മേ!” എന്ന പ്രാര്‍ത്ഥന. മൂലരചന ഗ്രീക്കുഭാഷയിലാണ്. അത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഇന്നും ഉപയോഗത്തിലുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസുവരെയ്ക്കും ലോകത്ത് എവിടെയും ഈ പ്രാര്‍ത്ഥന മരീയന്‍ ദിനങ്ങളിലെ പ്രത്യേക ഗീതമായും, യാമപ്രാര്‍ത്ഥനകളുടെ ഉപസംഹാര പ്രാര്‍ത്ഥനയായും പതിവായി പാടുകയോ ചൊല്ലുകയോ ചെയ്തിരുന്നു.

ലത്തീന്‍ പ്രാര്‍ത്ഥനയുടെ മലയാളഗാനരൂപം
ആരാധനക്രമം മലയാളത്തിലേയ്ക്ക് പരിഭാഷചെയ്ത സൂനഹദോസിനുശേഷമുള്ള കാലഘട്ടത്തില്‍ ഏകദേശം 1968-ല്‍ ലത്തീന്‍ ഭാഷാപണ്ഡിതനും കവിയുമായിരുന്ന ഫാദര്‍ ജോസഫ് മനക്കില്‍ ഈ പ്രാര്‍ത്ഥന മലയാളത്തില്‍ രചിച്ചത് കേരളത്തില്‍ ഇന്നും ഉപയോഗത്തിലുണ്ട്. ഈ ഗീതം ഈണംപകര്‍ന്നത് ജോബ്&ജോര്‍ജ്ജ് സംഗീതജോഡിയാണ്. 

തേടിവരുന്നു നിന്‍ സുതരമ്മേ
രക്ഷദമാം നിന്‍ സങ്കേതം
ദൈവത്തിന്‍ പ്രിയജനനീ, ധന്യേ,
കന്യേ, മഹിതമനോജ്ഞേ!
നിറമിഴിയോടിവരണയുമ്പോള്‍
നിരസിക്കരുതേ യാചനകള്‍
ആപത്തുകളില്‍ നിന്നിവരെ
പരിരക്ഷിക്കുക തായേ!

കാവല്‍മാലാഖയോടുള്ള പ്രാര്‍ത്ഥന
ദൈവം തന്‍റെ കരുണയാല്‍ ഞങ്ങളുടെ സംരക്ഷകനായി നിയോഗിച്ച മിഖയേല്‍ മാലാഖയേ, ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ പ്രകാശിപ്പിക്കുകയും ശത്രുകരങ്ങളില്‍നിന്ന് സംരക്ഷിക്കുകയുംചെയ്യണമേ! പതറാതെ അങ്ങേ കൃപയില്‍ എന്നും ഞങ്ങളെ നയിക്കണമേ.
ആമേന്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2018, 18:45