തിരയുക

Vatican News
പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവ് 

പരിശുദ്ധാരൂപിയോടുള്ള പ്രാര്‍ത്ഥന-പാപ്പായുടെ ട്വീറ്റ്

ഹൃദയം യേശുവിനായി തുറക്കാന്‍ കഴിയുന്നതിന് പരിശുദ്ധാരൂപിയുടെ സഹായം യാചിക്കാം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ ഹൃദയകവാടം മലര്‍ക്കെ തുറക്കുന്നതിന് പരിശുദ്ധാരൂപിയുടെ സഹായം മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

വെള്ളിയാഴ്ച (05/10/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ യാചനയുള്ളത്.

“തന്‍റെ രക്ഷാകര സന്ദേശം എത്തിക്കുന്നതിന് നമ്മുടെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ യേശുവിന് കഴിയുന്നതിന് നമ്മുടെ ഹൃദയവാതില്‍ തുറക്കാന്‍ പരിശുദ്ധാരൂപിയോടു നമുക്കു പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ “സാന്തമാര്‍ത്ത” (#santamarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

05 October 2018, 13:30