തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (AFP or licensors)

പാപ്പായുടെ ട്വീറ്റ്@pontifex

ദൈവസ്വനം ശ്രവിക്കാന്‍ എന്തു ചെയ്യണം?

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം ആശയവിനിമയം നടത്തുന്നത് അന്വേഷകരുമായിട്ടാണെന്ന് മാര്‍പ്പാപ്പാ.

ചൊവ്വാഴ്ച (30/10/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

“കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ യാത്രപുറപ്പെടുക, അന്വേഷണത്തില്‍ മുഴുകുക. അന്വേഷണത്തിലായിരിക്കുന്നവരോടാണ് കര്‍ത്താവ് സംസാരിക്കുക” എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

30 October 2018, 12:50