തിരയുക

Vatican News
പ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥനയില്‍   (©robyelo357 - stock.adobe.com)

നമ്മുടെ ജീവിതപാത- പാപ്പായുടെ ട്വീറ്റ്

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ക്രൈസ്തവരുടെ ജീവിത ശൈലിയാകണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ധ്യാനാത്മകതയും ശുശ്രൂഷയും ആണ് ക്രിസ്തീയ ജീവിത സരണിയെന്ന് പാപ്പാ.

ഈ ചൊവ്വാഴ്ച (09/10/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം “സാന്ത മാര്‍ത്ത” (#SantaMarta) എന്ന ഹാഷ്ടാഗോടോടു പങ്കുവച്ചിരിക്കുന്നത്.

സാന്തമാര്‍ത്തയിലെ കപ്പേളയില്‍ ചൊവ്വാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയിലെ ആശയമാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്

“കര്‍ത്താവിന്‍റെ സന്നിധിയില്‍ ധ്യാനത്തില്‍ ചിലവഴിക്കുകയും പരസേവനത്തിലൂ‌ടെ കര്‍ത്താവിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യുക. ധ്യാനവും ശുശ്രൂഷയും: ഇതാണ് നമ്മുടെ ജീവിതപാത” എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

09 October 2018, 13:09