തിരയുക

Vatican News
കാവല്‍ മാലാഖ കാവല്‍ മാലാഖ  (© Biblioteca Apostolica Vaticana)

കാവല്‍ മലാഖമാര്‍ നമ്മുടെ ജീവിതത്തില്‍-പാപ്പായുടെ ട്വീറ്റ്

കാവല്‍ മാലാഖ നാം എത്തിച്ചേരേണ്ട ഇടം കാട്ടിത്തരുന്നു

കാവല്‍ മാലാഖമാരുടെ പ്രാധാന്യം നമ്മുടെ ജീവിതത്തില്‍, പാപ്പായുടെ ട്വീറ്റ്.

കാവല്‍ മാലാഖമാരുടെ തിരുന്നാള്‍ ദിനത്തില്‍, ചൊവ്വാഴ്ച (02/10/18) “സാന്ത മാര്‍ത്ത” എന്ന ഹാഷ്ടാഗോടോടുകൂടി കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“നമ്മുടെ ജീവിതത്തില്‍ കാവല്‍ മാലാഖമാരുടെ സാന്നിധ്യം, നമ്മുടെ യാത്രയില്‍ നമ്മെ സഹായിക്കുന്നതിനു മാത്രമല്ല, പിന്നെയൊ, നമ്മുടെ ലക്ഷ്യസ്ഥാനം കാണിച്ചു തരുന്നതിനുമാണ്” എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സാന്തമാര്‍ത്തയിലെ കപ്പേളയില്‍, കാവല്‍ മാലാഖമാരുടെ തിരുന്നാള്‍ദിനത്തില്‍, ചൊവ്വാഴ്ച (02/10/18) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേപാപ്പാ നടത്തിയ വചനസമീക്ഷയിലെ വാക്യമാണിത്.

02 October 2018, 13:30