തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ   (ANSA)

ദൈവത്തെ അറിയുക, സ്വയം അറിയുക!

പാപ്പായുടെ ട്വീറ്റ് @pontifex

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവിനെ അറിയാന്‍ സാധിക്കുക സുന്ദരമെന്ന് മാര്‍പ്പാപ്പാ

വ്യാഴാഴ്ച (25/10/18) ട്വിറ്ററില്‍ കണ്ണി ചേര്‍ത്ത തന്‍റെ രണ്ടാമത്തെ സന്ദേശത്തിലാണ്, ഫ്രാന്‍സീസ് പാപ്പാ, നാം കര്‍ത്താവിനെയും നമ്മെത്തനെയും അറിയുന്നതിന്‍റെ മനോഹാരിതയെക്കറുച്ച് കുറിച്ചിരിക്കുന്നത്.

“കര്‍ത്താവേ എനിക്ക് നിന്നെ അറിയാനും എന്നെത്തന്നെ അറിയാനും സാധിക്കട്ടെ എന്ന് എല്ലാദിവസങ്ങളിലും എപ്പോഴെങ്കിലും നമുക്കു പറയാന്‍ സാധിക്കുകയാണെങ്കില്‍ അത്  എത്ര സുന്ദരമായിരിക്കും” എന്നാണ് സാന്താമാര്‍ത്ത(#SantaMarta) എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

25 October 2018, 15:30