തിരയുക

ഫ്രാന്‍സീസ് പാപ്പായ്ക്ക് മുന്നില്‍ ട്വിറ്റര്‍ ചിഹ്നവുമായി ഫ്രാന്‍സീസ് പാപ്പായ്ക്ക് മുന്നില്‍ ട്വിറ്റര്‍ ചിഹ്നവുമായി 

പാപ്പായുടെ ട്വീറ്റുകള്‍@pontifex

ദൈവിക ഇടപെടലുകളും പരിശുദ്ധാരൂപിയാകുന്ന കിണ്വവും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവിതത്തിലെ ഏതാരു നിമിഷത്തിലും കര്‍ത്താവിന്‍റെ ഇടപെടല്‍ ഉണ്ടാകാമെന്ന് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്ക് പ്രത്യാശ പകരുന്നു.
ഈ ശനിയാഴ്ച (20/10/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവിക ഇടപെടലിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
“എല്ലാ സാഹചര്യങ്ങളിലും, പ്രത്യക്ഷത്തില്‍ പരാജയമായി കാണപ്പെടുന്നവയിലും, ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത പുതിയ ട്വിറ്റര്‍ സന്ദേശം.
 വെള്ളിയാഴ്ച (19/10/18) കണ്ണി ചേര്‍ത്ത സന്ദേശത്തില്‍ പാപ്പാ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചു ഉദ്ബോധിപ്പിച്ചു.
“ജീവിതയാത്രയിലെ സകല ബുദ്ധിമുട്ടുകള്‍ക്കു മദ്ധ്യേയും സദാ പ്രത്യാശയോടുകൂടി വളരാന്‍ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാരൂപിയാണ് ക്രൈസ്തവരുടെ പുളിമാവ്” എന്നാണ് സാന്താമാര്‍ത്ത(#SantaMarta) എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ കുറിച്ചിരിക്കുന്നത്.
വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2018, 13:22