തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ   (AFP or licensors)

സാക്ഷികളാകാതെ അഭിനേതാക്കളാകുന്ന അപകടം, പാപ്പായുടെ ട്വീറ്റ്

ക്രൈസ്തവര്‍ സാക്ഷികളാകുകയെന്ന വിളിയില്‍ നിന്ന് വഴിതെറ്റുന്ന അപകടത്തെക്കുറിച്ച് പാപ്പായുടെ മുന്നറിയിപ്പ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവിന്‍റെ സജീവസ്മരണയായരിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം എന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ ശനിയാഴ്ച (13/1018) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.  

“സാക്ഷികളായിത്തീരുന്നതിനേക്കാള്‍ അഭിനേതാക്കളായി പരിണമിക്കുന്നതായ അപകടത്തില്‍ വീഴാതിരിക്കാന്‍ നമുക്കു പരിശ്രമിക്കാം. കര്‍ത്താവിന്‍റെ സജീവസ്മരണ ആയിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

13 October 2018, 13:06