ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

പാപ്പായുടെ ട്വീറ്റ്

നമ്മില്‍ കുടിയേറുന്ന സാത്താനെ തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സാത്താനെ തിരിച്ചറിയുക- പാപ്പാ

വെള്ളിയാഴ്ച (12/10/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അന്നുരാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചനസമീക്ഷയിലെ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

“ഏതാണ് ഏറ്റവും മോശം: പാപം ചെയ്യാന്‍ നിന്നെ നിര്‍ബന്ധിക്കുകയും നിനക്ക് ലജ്ജതോന്നിക്കുകയും ചെയ്യുന്ന, തിരിച്ചറിയാവുന്ന സാത്താനോ, അതോ നിന്നില്‍ കുടിയിരിക്കുകയും ലൗകികതയുടെ അരൂപിയോടുകൂടി നിന്നെ സ്വന്തമാക്കുകയും ചെയിതിരിക്കുന്ന മാന്യവേഷധാരിയായ സാത്താനോ?” എന്ന ചോദ്യമാണ് പാപ്പാ “സാന്തമാര്‍ത്ത” (#santamarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2018, 13:22