തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (ANSA)

ജീവിതം ഫലദായകമാക്കുക-പാപ്പാ ഭാരതയുവതയോട്

യുവജനം ധീരതയോടെ മുന്നേറണം, വര്‍ത്തമാന-ഭാവി കാലങ്ങള്‍ അവരുടെ കരങ്ങളില്‍, ഭാരതത്തിലെ കത്തോലിക്കാ യുവജനങ്ങള്‍ക്ക് ഫ്രാന്‍സീസ് പാപ്പായുടെ വീഡിയൊ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സകലര്‍ക്കും ഗുണകരമാംവിധം ജീവിതം ഫലസമൃദ്ധമാക്കാന്‍ മാര്‍പ്പാപ്പാ ഇന്ത്യയിലെ കത്തോലിക്കായുവതയ്ക്ക് പ്രചോദനം പകരുന്നു.

ഭാരതകത്തോലിക്കാ യുവജനങ്ങളുടെ ദേശീയ സമ്മേളനത്തിനു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രോത്സാഹജനക വചസ്സുകള്‍ ഉള്ളത്.

യുവത്വം ‌ഒരു സമ്പന്നതയാണെന്നും അത് ഫലദായകമാണെന്നും പാപ്പാ തന്‍റെ  സന്ദേശത്തില്‍ യുവതയെ ഓര്‍മ്മിപ്പിക്കുന്നു.

യുവജനങ്ങളുടെ വര്‍ത്തമാന-ഭാവികാല ജീവിതം അവരുടെ തന്നെ കരങ്ങളിലാണെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ നഷ്ടധൈര്യരാകാതെ മുന്നറാന്‍ അവര്‍ക്ക് പ്രചോദനം പകരുന്നു.

ഇന്ത്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ യുവജനസമിതി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിരിക്കുന്ന യുവജന പഞ്ചദിന സമ്മേളനം ഇക്കഴിഞ്ഞ ഞായറാഴ്ച, അതായത്, 21-Ↄ○ തിയതിയാണ് ആരംഭിച്ചത്.

ഇരുപത്തിയഞ്ചാം തിയതി വ്യാഴാഴ്ച വരെ നീളുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയിലെ 132 കത്തോലിക്കാരൂപതകളില്‍ നിന്നായി അഞ്ഞൂറോളം യുവജനപ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

24 October 2018, 08:05