ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ  പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പൊതുദര്‍ശന വേളയില്‍, 24-10-18 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പൊതുദര്‍ശന വേളയില്‍, 24-10-18 

നമ്മുടെ ജീവിതത്തില്‍ കര്‍മ്മനിരതനാകാന്‍ ദൈവത്തെ അനുവദിക്കുക!

ക്രിസ്തീയ ജീവിതം: നമ്മുടെ ബലഹീനതയും ദൈവത്തിന്‍റെ കൃപയും തമ്മിലുള്ള നേര്‍ക്കാഴ്ച, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനന്യസാധാരണമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനല്ല, പ്രത്യുത, നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തനനിരതനാകാന്‍ ദൈവത്തെ അനുവദിക്കാനാണ് ക്രിസ്തുവിന്‍റെ സന്ദേശം നമ്മോട് ആവശ്യപ്പെടുന്നതെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (24/10/18) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച, പ്രതിവാരപൊതുദര്‍ശനത്തിന്‍റെ അവസാനം ഫ്രാന്‍സീസ് പാപ്പാ, പതിവുപോലെ, യുവജനത്തെയും വയോജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്നു.

“എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” (യോഹന്നാന്‍ 15:5) എന്ന യേശുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച പാപ്പാ ക്രിസ്തീയ ജീവിതം നമ്മുടെ ബലഹീനതയും ദൈവത്തിന്‍റെ കൃപയും തമ്മിലുള്ള നേര്‍ക്കാഴ്ചയാണെന്ന് ഉദ്ബോധിപ്പിച്ചു.

സമ്പൂര്‍ണ്ണവും സന്തോഷഭരിതവുമായ ഒരു ജീവിതം അനുദിനം നയിക്കാന്‍ ഈ കൂടിക്കാഴ്ച നമ്മെ അനുവദിക്കുന്നുവെന്നും ഇവിടെ ഉപവിയെന്നത് ദൈവമഹത്വത്തിനും മനുഷ്യരുടെ നന്മയ്ക്കുമായി സകലവും ആനന്ദത്തോടും വിനയത്തോടുകൂടി ചെയ്യലാണെന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2018, 13:30