തിരയുക

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 31-10-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 31-10-18 

സകലവിശുദ്ധരുടെയും മരിച്ചവിശ്വാസികളുടെയും ഓര്‍മ്മ!

ജീവിതയാത്രയില്‍ നമ്മുടെ മുന്നേ ഗമിച്ചവരുടെ വിശ്വാസ സാക്ഷ്യം, വിശാസത്തെ നമ്മില്‍ ഊട്ടിയുറപ്പിക്കാന്‍ പോന്നത്- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവിതയാത്രയില്‍ നമ്മെ ഓരോരുത്തരേയും ദൈവം തുണയ്ക്കുന്നുവെന്ന ഉറപ്പിനെ പരേതരുടെ വിശ്വാസസാക്ഷ്യം നമ്മില്‍ അരക്കിട്ടുറപ്പിക്കുമെന്ന് മാര്‍പ്പാപാ.  

ബുധനാഴ്ച (31/10/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പൊതുദര്‍ശന പരിപാടിയുടെ അവസാനം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്തതിനുശേഷം ഫ്രാന്‍സീസ് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്യവേ നവമ്പര്‍ ഒന്ന്, അതായത്, ഈ വ്യാഴാഴ്ച (01/11/18) സകലവിശുദ്ധരുടെയും അതിനടുത്ത ദിവസമായ രണ്ടാം തിയിതി വെള്ളിയാഴ്ച (02/11/18) സകല മരിച്ചവിശ്വാസികളുടെയും ഓര്‍മ്മ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.

ജീവിതയാത്രയില്‍ നമ്മെ ഓരോരുത്തരേയും ദൈവം തുണയ്ക്കുന്നുവെന്നും ആരെയും തനിച്ചുവിടുന്നില്ലെയെന്നും അവിടന്നു പരിശുദ്ധനായിരിക്കുന്നതുപോലെ നമെല്ലാവരും വിശുദ്ധരാകണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നുവെന്നുമുള്ള സുനിശ്ചിതത്വത്തെ നമുക്കു മുന്‍പേ പോയവരുടെ വിശ്വാസസാക്ഷ്യം നമ്മില്‍ സുദൃഢമാക്കാട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2018, 13:41