തിരയുക

Vatican News
കാറ്റക്കോംബുകളിലൊന്നില്‍ നിന്നുള്ള ഒരു ചുമര്‍ ചിത്രം, വിശുദ്ധരായ മാര്‍സെലിനും പത്രോസും കാറ്റക്കോംബുകളിലൊന്നില്‍ നിന്നുള്ള ഒരു ചുമര്‍ ചിത്രം, വിശുദ്ധരായ മാര്‍സെലിനും പത്രോസും  (© Pontificia commisione di archeologia sacra)

കാറ്റക്കോംബുകളുടെ പ്രഥമ ദിനം റോമില്‍

കാറ്റക്കോംബുകളുടെ ദിനാചരണം ഒക്ടോബര്‍ 13ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കാറ്റക്കോംബുകളുടെ ദിനം ഇദം പ്രഥമമായി ഈ മാസം 13-Ↄ○ തിയതി ശനിയാഴ്ച (13/10/18) റോമില്‍ ആചരിക്കപ്പെടും.

ഫ്രാന്‍സീസ് പാപ്പാ ഇക്കഴിഞ്ഞ ഞായറാഴ്ച (07/101/18) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ആശീര്‍വ്വാദാനന്തരം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെയായണ് ഈ ദിനാചരണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

പുണ്യ പുരാവസ്തു ശാസ്ത്രവിഭാഗത്തിനായുള്ള പൊന്തിഫിക്കല്‍ സമതിയുടെ ഈ സംരംഭത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ ഞായറാഴ്ച ജപമാല നാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെട്ടതും പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ അുസ്മരിക്കുകയും തെക്കെ ഇറ്റലിയിലെ പൊംപെയിലുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍, അനുവര്‍ഷം പതിവുള്ളതു പോലെ, പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്നവര്‍ക്ക്  അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ഈ പ്രാര്‍ത്ഥനാ ശുശ്രൂഷയെന്നതും പാപ്പാ അുസ്മരിക്കുകയും ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും കൊന്തനമസ്ക്കാരം ചൊല്ലണമെന്ന തന്‍റെ അഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. “നിന്‍റെ സംരക്ഷണയിന്‍ കീഴില്‍” എന്ന പ്രതിവചനവും, സഭയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍റെ ആക്രമണങ്ങളെ ചെറുക്കുന്നതിന് കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ട് ആയിരിക്കണം കൊന്ത ജപം അവസാനിപ്പിക്കേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട വിവിധ രാജ്യക്കാരെയും ഇടവക സമൂഹങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

                       

07 October 2018, 13:00