തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ബ്രസീലിലെ അപ്പരെസീദാ നാഥയുടെ സവിധത്തില്‍ 24/07/2013 ഫ്രാന്‍സീസ് പാപ്പാ ബ്രസീലിലെ അപ്പരെസീദാ നാഥയുടെ സവിധത്തില്‍ 24/07/2013 

ചിത്തത്തില്‍ പരിശുദ്ധ അമ്മയെ കണ്ടെത്താന്‍ കഴിയണം-പാപ്പാ

ബ്രസീലിലെ അപ്പരെസീദ നാഥയുടെ തിരുന്നാളിനോടനുബന്ധിച്ച് അന്നാട്ടിലെ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പായുടെ ആശംസകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വന്തം ഹൃദയജലാശയങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തെ തേടാന്‍ പാപ്പാ ബ്രസീലിലെ വിശ്വാസികളെ ക്ഷണിക്കുന്നു.

അനുവര്‍ഷം ഒക്ടോബര്‍ 12 ന് ബ്രസീലിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പ്രത്യക്ഷീകരണ നാഥയുടെ, “ഔര്‍ ലേഡി ഓഫ് അപ്പരെസീദ” യുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് ആശംസകള്‍ നേരുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വത്തിക്കാനില്‍ ചേര്‍ന്നരിക്കുന്ന മെത്രാന്മാരുടെ സനിഡിന്‍റെ പതിനഞ്ചാം സാധാര​ണ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന സിനഡുപിതാക്കന്മാരില്‍ ഒരാളായ ബ്രസീലിലെ ഇംപെരാത്രിസ് രൂപതയുടെ മെത്രാന്‍ വില്‍സം ബാസ്സൊ സെല്ലുലാര്‍ ഫോണില്‍ പകര്‍ത്തിയ, പാപ്പാ അപ്പരെസീദാ നാഥയുടെ തിരുസ്വരൂപത്തെ മുത്തുന്ന വീഢിയൊദൃശ്യത്തിലാണ്, ഇതു പറഞ്ഞിരിക്കുന്നത്.

മീന്‍പിടുത്തക്കാര്‍ നദിയില്‍ അപ്പരെസീദ നാഥയുടെ രൂപം കണ്ടെത്തിയതു പോലെ ഒരോരുത്തര്‍ക്കും അവനവന്‍റെ ഹൃദയത്തില്‍ അവളെ കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പാ വീഡിയൊസന്ദേശത്തില്‍ പറയുന്നു.

1717 ല്‍ ബ്രസീലിലെ പരൈബ നദിയില്‍ മീന്‍ പിടിക്കുകയായിരുന്ന മൂന്നുപേര്‍ എറിഞ്ഞ വലയില്‍ മത്സ്യത്തിനു പകരം ആദ്യം കന്യകാമറിയത്തിന്‍റെ ശിരസ്സില്ലാത്ത രൂപവും വീണ്ടും വല വീശിയപ്പോള്‍ തലയും കുടുങ്ങുകയായിരുന്നു. മൂന്നാമത് വലയെറിഞ്ഞപ്പോള്‍ അവര്‍ നിറയെ മത്സ്യം ലഭിച്ചു.

 

12 October 2018, 08:01