ചൈനീസ് മെത്രാന്മാരും പാപ്പാ ഫ്രാന്‍സിസും ഒരു നേര്‍ക്കാഴ്ച

ഒക്ടോബര്‍ 4-Ɔο തിയതി വ്യാഴാഴ്ച – സിനഡില്‍ പങ്കെടുക്കുന്ന രണ്ടു ചൈനീസ് മെത്രാന്മാരെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം അഭിവാദ്യംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആകസ്മികമായ കൂടിക്കാഴ്ച
യുവജനങ്ങള്‍ക്കായുള്ള സിനഡിന്‍റെ രണ്ടാം ദിനം രാവിലെ ആദ്യത്തെ സമ്മേളനത്തിനായി വരും വഴിക്കാണ് സിനഡ് ഹാളിന്‍റെ അകത്തളത്തില്‍ നിന്നിരുന്ന മെത്രാന്മാരുടെ പക്കലേയ്ക്ക് നടന്നടുക്കുകയും അവരുമായി കൂശലം പറയുകയും ചെയ്തത്. നേര്‍ക്കാഴ്ച ഏതാനും നിമഷങ്ങളായിരുന്നെങ്കിലും പാപ്പാ ഹൃദ്യമായി ഇംഗ്ലിഷില്‍ സംസാരിക്കുകയും അവരുടെ പേരുകള്‍ ആരായുകയുംചെയ്തു. പിന്നെ വത്തിക്കാനില്‍ പ്രശാന്തമായ താമസവും നല്ലനാളുകളും ആശംസിക്കുകയുംചെയ്തുവെന്ന്, വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിന്‍റെ പട്രീഷ്യ നെസ്ത്രോഷ അറിയിച്ചു.

സിനഡിനായി ചൈനയില്‍നിന്നെത്തിയവര്‍
ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജുവോയും ജിങ്കായ്ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങുമാണ് യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2018, 18:15