രോഗിയായ കുഞ്ഞ് ഹോളി ആഘോഷത്തില്‍ രോഗിയായ കുഞ്ഞ് ഹോളി ആഘോഷത്തില്‍ 

ആരോഗ്യം മനുഷ്യാവകാശം സകലര്‍ക്കും ആരോഗ്യമുണ്ടാകണം!

ഒക്ടോബര്‍ 25 വ്യാഴം – പ്രാഥമിക ആരോഗ്യസംരക്ഷണയ്ക്കായുള്ള ലോക ആരോഗ്യ സംഘടനയുടെ (World Health Organization) പ്രഖ്യാപനത്തിന്‍റെ 40-Ɔο വാര്‍ഷികം.

പാപ്പാ ഫ്രാന്‍സിസ് ആരോഗ്യത്തെക്കുറിച്ച് #HealthForAll സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം:

“ആരോഗ്യം ഉപഭോഗവസ്തുവല്ല, അത് സാര്‍വ്വലൗകികമായ അവകാശമാണ് : അതിനാല്‍ വൈദ്യസഹായം സകലര്‍ക്കും ലഭ്യമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം”  #HealthForAll.

ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.
La salute non è un bene di consumo, ma un diritto universale: uniamo gli sforzi perché i servizi sanitari siano accessibili a tutti. #HealthForAll
Health is not a consumer good, but a universal right: let us unite our efforts so that health services are available to all. #HealthForAll

വ്യക്തികളുടെ പ്രാഥമിക ആരോഗ്യം സംബന്ധിച്ച് കസാഖിസ്ഥാനിലെ ആസ്താനയില്‍ 1978 ഒക്ടോബര്‍ 25-Ɔο തിയതി ലോക ആരോഗ്യ സംഘട (World Health Organization) നടത്തിയ പ്രഖ്യാപനത്തിന്‍റെ 40-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്. അന്ന് ആദ്യമായിട്ടാണ് ലോകനേതാക്കള്‍ മനുഷ്യന്‍റെ ആരോഗ്യത്തിനായി കൈകോര്‍ത്തത്. ഈ മേഖലയില്‍ രാഷ്ട്രങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ഇന്നും 5-Ɔο പിറന്നാള്‍ എത്താതെ പ്രതിവര്‍ഷം 60 ലക്ഷത്തില്‍ അധികം കുഞ്ഞുങ്ങള്‍ ഈ ലോകത്തുനിന്നും കടന്നുപോകുന്നുണ്ട്. അതിനാല്‍ ആരോഗ്യ സംരക്ഷണയ്ക്കായി നമുക്ക് ഇനിയും കൈകോര്‍ക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2018, 18:07