പരേതാത്മാക്കളുടെ ദിനം - നവംബര്‍ 2 പരേതാത്മാക്കളുടെ ദിനം - നവംബര്‍ 2 

ലൗറെന്തീനോ സിമിത്തേരിയില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കും

സകല ആത്മാക്കളുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് റോമിലെ ലൗറെന്തീനോ സിമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 2-Ɔο തിയതി വെള്ളിയാഴ്ച
ആഗോളസഭ ആചരിക്കുന്ന സകല ആത്മാക്കളുടെയും ദിനത്തില്‍ (All Souls Day) പ്രാദേശിക സമയം വൈകുന്നേരം
4 മണിക്കാണ് ലൗറെന്തീനോ സെമിത്തേരിയില്‍ പാപ്പാ ഫ്രാന്‍സിസ് ബലിയര്‍പ്പിക്കുന്നത്.

വത്തിക്കാനില്‍നില്‍നിന്നും 30 കി. മീ. അകലെ റോമാ നഗരത്തിന്‍റെ തെക്കു-പടിഞ്ഞാറന്‍ ഭാഗത്താണ് വിസ്തൃതവും മനോഹരവുമായ ലൗറെന്തീനോ സിമിത്തേരി സ്ഥിതിചെയ്യുന്നത്.  ഈ സിമിത്തേരിയിലz ഉത്ഥിതനായ ക്രിസ്തുവിന്‍റെ നാമത്തിലുള്ള വൃത്താകാരത്തിലുള്ള മനോഹരമായ ദേവാലയത്തിന് 220 മീറ്റര്‍ ചതുരശ്ര വിസ്തൃതിയുണ്ട്. 140 ഇരിപ്പിടങ്ങളുള്ള പള്ളിയില്‍ അതിലേറെപ്പേര്‍ക്ക് നിന്നുകൊണ്ടും പരേതര്‍ക്കുള്ള ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ട്. 1993-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആശീര്‍വ്വദിച്ച ഈ ദേവാലയത്തിലെ ആത്മീയശുശ്രൂഷകള്‍ നടത്തുന്നത് റോമാരൂപതിയിലെ അജപാലകരാണ്.

ദേവാലയത്തിന്‍റെ മുന്നിലെ 1200 ച.മീറ്റര്‍ വിസ്തൃതിയുള്ള തുറസ്സായ വേദിയിലായിരിക്കും പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുള്ള സമൂഹബലിയര്‍പ്പിക്കുന്നതും വചനസന്ദേശം പങ്കുവയ്ക്കുന്നതും.  വത്തിക്കാനില്‍നില്‍നിന്നും 30 കി.മീ. അകലെ റോമാ നഗരത്തിന്‍റെ തെക്കു-പടിഞ്ഞാറന്‍ ഭാഗത്തുള്ള ലൗറെന്തീനോ സെമിത്തേരിയിലേയ്ക്ക് പാപ്പാ കാറില്‍ യാത്രചെയ്യും.

നവംബര്‍ 3-Ɔο തിയതി ശനിയാഴ്ച
പ്രാദേശിക സമയം രാവിലെ 11.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കഴിഞ്ഞൊരു വര്‍ഷത്തില്‍ സഭയില്‍ അന്തരിച്ച കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും. കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളും വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സഹകാര്‍മ്മികരായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2018, 19:41