തിരയുക

Vatican News
പാപ്പായുടെ വചനവീഥി പാപ്പായുടെ വചനവീഥി  (Vatican Media)

സ്വയം കുറ്റമേറ്റെടുക്കുന്നതിലെ ക്രൈസ്തവികത

അന്യരെ കുറ്റമാരോപിക്കുന്നതിലല്ല സ്വയം കുറ്റമേറ്റെടുക്കുന്നതിലാണ് ക്രൈസ്തവികത! സെപ്തംബര്‍ 6-‍Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 5-‍‍Ɔο അദ്ധ്യായത്തില്‍ (1-11) പറയുന്ന, ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന പത്രോസിന്‍റെയും കൂട്ടുകാരുടെയും അത്ഭുതകരമായ പീന്‍പിടുത്തത്തെ ആധാരമാക്കിയാണ് പാപ്പാ ഈ ചിന്ത പങ്കുവച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ അത്ഭുതം
പത്രോസിന്‍റെ ഭവനത്തില്‍നിന്നിറങ്ങിയ ക്രിസ്തു ശിഷ്യന്മാരോട് വഞ്ചിയിറക്കാന്‍ ആവശ്യപ്പെട്ടു. അതിലിരുന്ന് ജനങ്ങളെ പഠിപ്പിച്ചശേഷം മീന്‍ പിടാക്കാന്‍ പോകാമെന്നു ഈശോ അവരോടു പറഞ്ഞു. രാത്രി മുഴുവനും കഷ്ടപ്പെട്ടവര്‍ അതിന് വിസമ്മതിച്ചു. ക്രിസ്തുവിന്‍റെ നിര്‍ബന്ധത്തിലാണ് അവര്‍ വലയിറക്കിയത്. പിന്നെ അത്ഭുതമാണ് സംഭവിച്ചത്. വല പൊട്ടുമാറു മത്സ്യങ്ങള്‍!

ഉത്ഥാനാനന്തരമുള്ള ഒരു മീന്‍പിടുത്തവും ഇവിടെ പാപ്പാ അനുസ്മരിപ്പിച്ചു. അപ്പസ്തോലപ്രമുഖനായ പത്രോസിന്‍റെ അഭിഷേകം ഈ സംഭവത്തെ ചുറ്റിപ്പറ്റിയാണ്. പത്രോസ് ആദ്യം പീന്‍പിടുത്തക്കാരനും, പിന്നെ ഇടയനും മനുഷ്യരെപിടിക്കുന്നവനുമായി മാറുന്നു! ഈശോ പത്രോസിന്‍റെ പേരുമാറ്റുന്നു. അത് പ്രതീകാത്മകമാണ്. പേരുമാറ്റുന്നത് ദൗത്യത്തിന്‍റെ മാറ്റമാണ്. മീന്‍പിടുത്തത്തില്‍നിന്നും മനുഷ്യരെ പിടിക്കുന്ന അജപാലന ദൗത്യത്തിലേയ്ക്കുള്ളൊരു മാറ്റം! ഇത് തീര്‍ച്ചയായും പത്രോസിന്‍റെ ജീവിതത്തിലെ വലിയൊരു പരിണാമമാണ്. മുന്നോട്ടുള്ളൊരു കുതിപ്പും കയറ്റവുമാണ്!

സ്വയം അംഗീകരിക്കുന്ന  വളര്‍ച്ചയുടെ ആദ്യപടി
അത്ഭുതകരമായ മീന്‍പിടുത്തത്തിന്‍റെ അനുഭവത്തില്‍ പത്രോസിന്‍റെ പ്രതികരണം, ദൈവമേ, ഞാനൊരു പാപിയാണേ! അങ്ങ് അകന്നുപോകണേ! അങ്ങനെ ക്രിസ്തുശിഷ്യന്‍റെ ശ്രേഷ്ഠമായൊരു ഗുണഗണമാണ് തെറ്റു സ്വയം സമ്മതിക്കുക എന്നത്. മനശാസ്ത്രപരമായും വളരുന്ന വ്യക്തിയുടെ അടയാളമാണ് സ്വയം തെറ്റുകള്‍ അംഗീകരിക്കുക എന്നത്.

അത് വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ലക്ഷണമാണ്. ക്രിസ്തുവിനെ അടുത്തറിഞ്ഞ പത്രോസ് തിനിക്കുകിട്ടിയ ബഹുമതിയില്‍ സന്തോഷിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നു. പത്രോസിന്‍റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ നിലപാടാണ്. ദൈവമേ, ഞാനൊരു പാപിയാണേ! എന്ന് ഏറ്റുപറഞ്ഞ് പത്രോസ് ക്രിസ്തുവിന്‍റെ പാദാന്തികത്തില്‍ നമസ്ക്കരിച്ചു. ആത്മീയതയിലേയ്ക്കും ക്രിസ്തുവിങ്കലേയ്ക്കും, ക്രിസ്തുവിന്‍റെ ജീവിതപങ്കാളിയായും, ശിഷ്യരായി അവിടുത്തെ സേവിച്ചും ജീവിക്കണമെങ്കില്‍ ഈ എളിമയുടെ മനോഭാവം അനിവാര്യമാണ്. അപ്പോള്‍ സ്വയം കുറവുകള്‍ ഏറ്റെടുക്കുന്നത് ക്രിസ്തുശിഷ്യത്വത്തിന്‍റെ ഒരു അടയാളമാണ്. പാപ്പാ സമര്‍ത്ഥിച്ചു.

ക്രിസ്തുവിലുള്ള രക്ഷ പുറംമോടിയല്ല
രൂപാന്തരീകരണമാണ്!

നാം പാപികളും ബലഹീനരുമാണ്. ബലഹീനരായ മനുഷ്യരാണ്.  അപ്പോള്‍ സ്വയം ആരോപിക്കുന്നത്, ശോച്യമായ തെറ്റുകള്‍ ഏറ്റുപറയുന്നതാണ്. ദൈവത്തിന്‍റെ മുന്നില്‍ നമ്മുടെ ബലഹീനത ഏറ്റുപറയുകയാണ്. സ്വന്തം കുറവില്‍ അനുതാപവും അപമാനവും തോന്നുന്നതാണിത്. എന്നാല്‍ ഇത് അധരങ്ങള്‍കൊണ്ടു മാത്രമുള്ള പ്രഖ്യാപനമാവരുത്, മറിച്ച് ഹൃദയത്തില്‍ ഉയരുന്ന അനുതാപമാകണം. പാപിയായ പത്രോസിനു കിട്ടയ രക്ഷയുടെ സൗഭാഗ്യത്തിന്‍റെ വലുമ മനസ്സാലിക്കിയ അയാള്‍ പറഞ്ഞത്, ദൈവമേ...പാപിയായ തന്നില്‍നിന്നും അകന്നുപോകണമേ! ഇതൊരു പൊള്ളവാക്കല്ല, പോളിഷ് ഇടലല്ല. മറിച്ച് യഥാര്‍ത്ഥമായ അനുതാപവും മാനസാന്തരവുമാണ്. അനുതാപത്തിന്‍റെ ഏറ്റുപറച്ചിലാണ്. പത്രോസിന്‍റെ ആശ്ചര്യകരമായ അനുതാപവും മാനസാന്തരവും അനുഭവവേദ്യമാക്കാം.

ആരിലും  കുറ്റം ആരോപിക്കരുത്!
മാനസാന്തരത്തിന്‍റെ ആദ്യപടി സ്വന്തം കുറവുകള്‍ അംഗീകരിക്കുകയാണ്. അത് സ്വന്തം കുറവുകളുടെ അപമാനവും ആശ്ചര്യവും മനസ്സില്‍നിറയുന്ന അവസ്ഥയാണ്. അത് മാനസാന്തരത്തിനും രക്ഷയ്ക്കും വഴിതുറക്കുന്നു. അങ്ങനെ ഒരാള്‍ പ്രായശ്ചിത്തം ചെയ്യുന്നു. അങ്ങനെയുള്ളൊരാള്‍ ഒരിക്കലും മറ്റുള്ളവരുടെ മേല്‍ പഴിചാരുകയില്ല. കുമ്പസാരക്കൂട്ടില്‍ ചെന്നാലും തത്തമ്മയെപ്പോലെ മറ്റുള്ളവരുടെ കുറവുകള്‍ എണ്ണിപ്പെറുക്കി പറയുന്നവരുണ്ട്. സ്വന്തം തെറ്റുകള്‍ കാണുന്നില്ല, അറിയുന്നില്ല.  എന്നില്‍ പാപബോധവും പശ്ചാത്താപവുമില്ല. അനുതാപം എന്‍റെ ഹൃദയത്തില്‍ ഉയരുന്നില്ല. അതെന്‍റെ ഹൃദയ കാഠിന്യമാണ്.

ദൈവകൃപ തരുന്ന പാപാവസ്ഥയുടെ തിരിച്ചറിവ്
സ്വയം അംഗീകരിക്കാനും സ്വന്തം കുറവുകള്‍ തിരുത്താനുമുള്ള ദൈവകൃപയ്ക്കായ് നാം പ്രാര്‍ത്ഥിക്കണം. എന്നും മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചും അതില്‍ തലയിട്ടും നടക്കുന്നൊരാള്‍ സ്വന്തം ബലഹീനതകള്‍ മനസ്സിലാക്കാനോ തിരിച്ചറിനോ സാധിക്കാതെ പോകാം. ഇത് അത്ര നല്ല ലക്ഷമല്ല! നാം ഇപ്രകാരമാണോ, ഈ അവസ്ഥയിലാണോ എന്ന് ചിന്തിക്കേണ്ടതാണ്... ആത്മശോധന ചെയ്യേണ്ടതാണ്!

ദൈവികസാന്നിദ്ധ്യം ജീവിതത്തില്‍ അനുഭവിക്കാനും, അതുവഴി തന്‍റെ ഇല്ലായ്മയും ബലഹീനതകളും പാപാവസ്ഥയും തിരിച്ചറിയാനും കൃപതരണമേ... എന്ന് നമുക്കിന്നു പ്രാര്‍ത്ഥിക്കാം. പത്രോസിനെപ്പോലെ ദൈവമേ, ഞാനൊരു പാപിയാണേ...! അങ്ങ് എന്നില്‍നിന്നും അകന്നുപോകണമേ!! എന്ന് എളിമയോടെ പ്രാര്‍ത്ഥിക്കാം. 

06 September 2018, 19:14