തിരയുക

Vatican News
പ്രേഷിതനിയോഗം സെപ്തംബര്‍ 2018 പ്രേഷിതനിയോഗം സെപ്തംബര്‍ 2018  

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതനിയോഗം - സെപ്തംബര്‍ 2018

ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസവും ജോലിയും സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം.

സെപ്തംബര്‍ 2018 - പ്രാര്‍ത്ഥാനിയോഗം 

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതനിയോഗം

സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള്‍ യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില്‍ പ്രതിസന്ധികളെ അവര്‍ക്ക് അവസരങ്ങളാക്കി മാറ്റാം... ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയാണ്!  പഠിക്കാനുള്ള അവസരമില്ലെങ്കില്‍ യുവജനങ്ങള്‍ക്ക് എന്തു ഭാവിയുണ്ടാകാനാണ്? അഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ ഇടയാക്കണമേ... എന്നു പ്രാര്‍ത്ഥിക്കാം!

09 September 2018, 20:04