പുണരുന്ന സ്നേഹം- ഫ്രാന്‍സീസ് പാപ്പാ പെറുവില്‍ കുട്ടികള്‍ക്കായുള്ള ഭവന സന്ദര്‍ശന വേളയില്‍, 19-01-18 പുണരുന്ന സ്നേഹം- ഫ്രാന്‍സീസ് പാപ്പാ പെറുവില്‍ കുട്ടികള്‍ക്കായുള്ള ഭവന സന്ദര്‍ശന വേളയില്‍, 19-01-18 

സമാധാനം ദൈവിക ദാനം-പാപ്പായുടെ ട്വീറ്റ്

വിശ്വത്തെ ആശ്ലേഷിക്കുന്ന ദൈവദാനം- സമാധാനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യഥാര്‍ത്ഥ സമാധാനം ദൈവിക ദാനവും വിശ്വം മുഴുവനെയും കരവലയത്തിലൊതുക്കുന്നതുമാണെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (03/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ശാന്തിയുടെ ഈ സവിശേഷതയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

“യഥാര്‍ത്ഥ ശാന്തി ദൈവത്തിന്‍റെ ദാനമാണ്; സൗഖ്യമാക്കപ്പെട്ടതും അനുരഞ്ജിതവുമായ ഹൃദയങ്ങളില്‍ നിന്ന് അത് നിര്‍ഗ്ഗമിക്കുകയും അഖില ലോകത്തെ പുണരുകയും ചെയ്യുന്നു” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ നല്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2018, 13:25