കുരിശിന്റെ രഹസ്യം-പാപ്പായുടെ ട്വീറ്റ്
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നമ്മുടെ ആരോഹണമാണ് യേശുവിന്റെ അവരോഹണത്തിന്റെ പൊരുള്‍, പാപ്പായുടെ ട്വീറ്റ്.
ഈ ചൊവ്വാഴ്ച (11/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം പങ്കുവച്ചിരിക്കുന്നത്.
“യേശു മണ്ണിലേക്കിറങ്ങിയത് നമ്മെ വിണ്ണിലേക്കു കരേറ്റുന്നതിനാണ്: ഇതാണ് കുരിശിന്റെ രഹസ്യം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: