തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (AFP or licensors)

യേശുവിനോടു സ്നേഹത്തിലാകുക-പാപ്പായുടെ ട്വീറ്റ്

സല്‍പ്രവര്‍ത്തികളും യേശുവിനോടുള്ള സ്നേഹവും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുവിശേഷ സുഗന്ധിയായ സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയണമെങ്കില്‍ യേശുവിനെ സ്നേഹിക്കുക മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (10/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ഈ അനിവാര്യ വ്യവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

“നമുക്ക് യേശുവുമായി സ്നേഹബന്ധം സ്ഥാപിക്കാം, അതു നമ്മെ സുവിശേഷപരിമളമുള്ള സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രാപ്തരാക്കും” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

പാപ്പാ ഞായറാഴ്ച (09/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശവും ദൈവത്തിന്‍റെ  സ്നേഹത്തെക്കുറിച്ചുള്ളതായിരുന്നു.

“ദൈവം തന്‍റെ സ്നേഹത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയുന്നില്ല” എന്നാണ് പാപ്പാ അന്നു കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ നല്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

10 September 2018, 13:30