തിരയുക

Vatican News
കാരുണ്യവാനായ യേശു കാരുണ്യവാനായ യേശു 

കരുണാര്‍ദ്രന്‍ യേശു-പാപ്പായടെ ട്വീറ്റ്

ആര്‍ദ്രതയോടുകൂടെ ജനത്തിന്‍റെ ചാരെ ആയിരിക്കുന്നവന്‍-യേശു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശു വിനീതനും സൗമ്യനും-പാപ്പായുടെ ട്വീറ്റ്

ഈ ചൊവ്വാഴ്ച (18/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം “സാന്ത മാര്‍ത്ത” എന്ന ഹാഷ്ടാഗോടോടു പങ്കുവച്ചിരിക്കുന്നത്.

സാന്തമാര്‍ത്തയിലെ കപ്പേളയില്‍ ചൊവ്വാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയിലെ വാക്യമാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്

“വീനീതനും ഹൃദയശാന്തതയുള്ളവനും അനുകമ്പയോടും സൗമ്യതയോടും ആര്‍ദ്രതയോടുകൂടെ ജനത്തിന്‍റെ ചാരെ ആയിരിക്കുന്നവനും. ഇതാണ് യേശു” എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

18 September 2018, 13:29