തിരയുക

ദൈവഹിതത്തിന് നിരുപാധിക സമ്മതമേകിയവള്‍ - പരിശുദ്ധ കന്യകാമറിയം ദൈവഹിതത്തിന് നിരുപാധിക സമ്മതമേകിയവള്‍ - പരിശുദ്ധ കന്യകാമറിയം 

ദൈവിക പദ്ധതിക്കു വിധേയത്വമുള്ളവരാകുക

ദൈവഹിതാനുസാരം ജീവിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവിക പദ്ധതിക്ക് നമ്മെ വിട്ടുകൊടുക്കുക, പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (08/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നാം ദൈവിക പദ്ധതിയ്ക്ക് വിധേയരായിരിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്..

“നമ്മുടെ ജീവിത്തെ സംബന്ധിച്ച ദൈവിക പദ്ധതിക്ക് നാം നമ്മെത്തന്നെ സസന്തോഷം കൈയ്യാളിക്കുന്നതിന് പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2018, 13:32