തിരയുക

മുഖ്യ ദൈവദൂതര്‍ മുഖ്യ ദൈവദൂതര്‍  

പാപ്പായുടെ ട്വീറ്റ്-മുഖ്യദൈവദൂതരോടുള്ള പ്രാര്‍ത്ഥന

ദൈവദൂതന്മാരുടെ തിരുന്നാള്‍ദിന ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മുഖ്യ ദൈവദൂതന്മാരോട് മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

അനുവര്‍ഷം സെപ്റ്റംബര്‍ 29 ന് മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നീ മുഖ്യ ദൈവദൂതന്മാരുടെ തിരുന്നാള്‍ തിരുസഭയില്‍ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ ശനിയാഴ്ച (29/0918) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ മാലാഖമാരുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “ വിശുദ്ധ മിഖായേലേ, ഞങ്ങളുടെ രക്ഷയ്ക്കായി പോരാടാന്‍ ഞങ്ങളെ സഹായിക്കേണമെ. വിശുദ്ധ ഗബ്രിയേലേ, ഞങ്ങളില്‍ പ്രത്യാശയുളവാക്കുന്ന സദ്വാര്‍ത്ത ഞങ്ങള്‍ക്കേകണമെ. വിശുദ്ധ റഫായേലേ, ഞങ്ങളുടെ യാത്രയില്‍ ഞങ്ങളെ സംരക്ഷിക്കേണമെ”.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2018, 13:30