ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  

അദ്ധ്വാനം നന്മചെയ്യുന്നതിനുള്ള വ്യവസ്ഥ-പാപ്പായുടെ ട്വീറ്റ്

വിശുദ്ധിയുടെ മാര്‍ഗ്ഗം അലസര്‍ക്കുള്ളതല്ല- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അലസത വിശുദ്ധിയുടെ സരണിയ്ക്കു വിരുദ്ധമെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (17/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ഈ ഉദ്ബോധനം നല്കിയിരിക്കുന്നത്.

“നന്മ ചെയ്യുന്നതിന് എന്നും അദ്ധ്വാനം ആവശ്യമാണ്. അലസര്‍ക്കുള്ളതല്ല വിശുദ്ധിയുടെ സരണി” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം

കാലാവസ്ഥവ്യതിയാനത്തെ അന്താരാഷ്ട്രതലത്തില്‍ സഹകരിച്ചുകൊണ്ട് നേരിടാന്‍ പാപ്പാ ഞായറാഴ്ച (16/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

അനുവര്‍ഷം സെപ്റ്റംബര്‍ 16 ഓസോണ്‍ പടല സംരക്ഷണ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനം.

“കാലാവസ്ഥമാറ്റത്തെ നമുക്ക് അന്താരാഷ്ട്രസഹകരണത്തോടെ നേരിടാം: ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങള്‍ സകലരുടെയും ജീവിതത്തില്‍ ഉണ്ടാകും” എന്നാണ് പാപ്പാ അന്നു കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ നല്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2018, 13:06