ഫ്രാന്‍സിസ് പാപ്പായോടൊപ്പം അല്‍ബേനിയയുടെ പ്രസിഡന്‍റ് ഇലിര്‍ മേത്തയും അദ്ദേഹത്തിന്‍റെ രണ്ടു പെണ്‍ മക്കളും വത്തിക്കാനില്‍ 17-09-18 ഫ്രാന്‍സിസ് പാപ്പായോടൊപ്പം അല്‍ബേനിയയുടെ പ്രസിഡന്‍റ് ഇലിര്‍ മേത്തയും അദ്ദേഹത്തിന്‍റെ രണ്ടു പെണ്‍ മക്കളും വത്തിക്കാനില്‍ 17-09-18 

അല്‍ബേനിയയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍

പാപ്പായും അല്‍ബേനിയയുടെ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി; മതസ്വാതന്ത്ര്യ പരിപോഷണം, സമാധാനപരമായ സഹജീവനം തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അല്‍ബേനിയയുടെ പ്രസിഡന്‍റ് ഇലിര്‍ മേത്തയ്ക്ക് (ILIR META) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

തിങ്കളാഴ്ച (17/09/18) ആയിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച.

മതസ്വാതന്ത്ര്യ പരിപോഷണം, സമാധാനപരമായ സഹജീവനം, മതാന്തര-സംസ്ക്കാരന്തര സംഭാഷണത്തിനനുകൂലമായ പരിശ്രമങ്ങള്‍ തുടങ്ങിയവ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

അല്‍ബേനിയയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ഭാവാത്മക ബന്ധങ്ങളും അല്‍ബേനിയയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച്, യുവജനത്തിനു വേണ്ടി കത്തോലിക്കാ സഭയേകുന്ന സംഭാവനകളും ഈ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.

അല്‍ബേനിയ യൂറോപ്യന്‍ യൂണ്യനില്‍ അംഗമാകുന്നതിന് ആരംഭിച്ചിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും അന്താരാഷ്ട്ര പ്രാധാന്യമുള്ള പ്രശ്നങ്ങളെക്കുറിച്ചും, പ്രത്യേകിച്ച്, പശ്ചിമ ബാള്‍ക്കന്‍ നാടുകളെക്കുറിച്ചും പാപ്പായും പ്രസിഡന്‍റും  ചര്‍ച്ചചെയ്തു.

പാപ്പായുമായുള്ള സംഭാഷണത്തിനു ശേഷം പ്രസിഡന്‍റ് ഇലിര്‍ മേത്ത, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനുമായും വത്തിക്കാന്‍റെ  വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്വാ കമില്ല്യേരിയുമായും കൂടിക്കാഴ്ച നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2018, 08:27