കുടിജലം ശേഖരിക്കുന്നു കുടിജലം ശേഖരിക്കുന്നു 

ജലം മൗലിക വിഭവം, പാപ്പായുടെ ട്വീറ്റ്

ജലവും പൊതുഭവനമായ ഭൂമിയും കാത്തുസൂക്ഷിക്കപ്പെട​ണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജലം സംരക്ഷിക്കപ്പെടേണ്ടതും സകലര്‍ക്കും സംലഭ്യമാക്കേണ്ടതുമായ മൗലിക വിഭവമെന്ന് മാര്‍പ്പാപ്പാ.

സൃഷ്ടിയുടെ പരിപാലനത്തിനുവേണ്ടിയുള്ള നാലാം ലോക പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച (01/09/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ജലത്തിന്‍റെ ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്..

“നമ്മുടെ പൊതുഭവനത്തെ, വിശിഷ്യ, കാത്തുസൂക്ഷിക്കപ്പെടേണ്ടതും എല്ലാവര്‍ക്കും  സംലഭ്യമാക്കപ്പെടേണ്ടതുമായ അടിസ്ഥാന വിഭവമായ ജലത്തെ, പരിപാലിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ കര്‍ത്താവ് ശക്തിപ്പെടുത്തട്ടെ” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2018, 13:34