തിരയുക

ലോക ബധിരദിനം- സെപ്റ്റംബര്‍ 30-2018 ലോക ബധിരദിനം- സെപ്റ്റംബര്‍ 30-2018 

"ഉള്‍ച്ചേര്‍ക്കല്‍" സംസ്കൃതിയുടെ അനിവാര്യത

ഓരോ വ്യക്തിയുടെയും അവകാശവും അന്തസ്സാര്‍ന്ന ജീവിതവും എന്നും ഉറപ്പാക്കപ്പെടുന്നതിനായി ഒത്തൊരുമിച്ച് പോരാടാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സകലരെയും ഉള്‍ച്ചേര്‍ക്കുക എന്നത് ഒരു മനോഭാവും ഒരു സംസ്കൃതിയുമാക്കി മാറ്റുകയെന്നത്  ഒരു വെല്ലുവിളിയാണെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ സെപ്റ്റംബറിലെ അവസാനത്തെ ഞായറാഴ്ച, നടപ്പുവര്‍ഷത്തില്‍ ഈ ഞായറാഴ്ച (30/09/18) ആചരിക്കപ്പെടുന്ന ലോക ബധിര ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ഉള്‍ച്ചേര്‍ക്കലിന്‍റെ സംസകൃതിയും മനോഭാവവും സംജാതമാക്കാന്‍ നിയമനിര്‍മ്മാതാക്കളും ഭരണകര്‍ത്താക്കളും സമൂര്‍ത്തമായ സംഭാവനകള്‍ ഏകേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ തന്‍റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.‌

സകലരേയും ആശ്ലേഷിക്കുന്നതായ പ്രഥമ വേദി കുടുംബമാണെന്നും അതുകൊണ്ടു തന്നെ ബധിരര്‍ അംഗങ്ങളായുള്ള കുടുംബങ്ങള്‍ മനോഭാവത്തിന്‍റെയും ജീവിത ശൈലിയുടെയും നവീകരണത്തില്‍ നായകസ്ഥാനത്തു നില്ക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ഇടവകകള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലും സാകല്യ അജപാലന പരിപാടി ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.

ഓരോ വ്യക്തിയുടെയും അവകാശവും അന്തസ്സാര്‍ന്ന ജീവിതവും എന്നും ഉറപ്പാക്കപ്പെടുന്നതിനായി ഒത്തൊരുമിച്ച് പോരാടാന്‍, ഒഴുക്കിനെതിരെ നീന്താന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഇക്കൊല്ലം ആചരിക്കപ്പടുന്നത് അറുപതാം ലോക ബധിര ദിനം ആണെന്നും 1958 സെപറ്റംബര്‍ 28 നാണ് റോമില്‍ വച്ച് പ്രഥമ ബിധിര ദിനം ആചരിക്കപ്പെട്ടതെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ അുസ്മരിക്കുന്നു.

“ആംഗ്യ ഭാഷയാല്‍ സകലരും ഉള്‍ച്ചേര്‍ക്കപ്പെടുന്നു” എന്നതാണ് ഇക്കൊല്ലം ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.

ലോകത്തില്‍ 7 കോടിയിലേറെ ബധിരര്‍ ഉണ്ടെന്നു കണക്കാക്കാപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2018, 13:34