തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപത്തിനു മുന്നില്‍ ധൂപാര്‍പ്പണം നടത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 01/0/18 ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപത്തിനു മുന്നില്‍ ധൂപാര്‍പ്പണം നടത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 01/0/18  (AFP or licensors)

ദൈവമാതാവിന്‍റെ ജനനത്തിരുന്നാള്‍!

ദൈവത്തിന്‍റെ വാഗ്ദാനവും പരിശുദ്ധ മറിയത്തിന്‍റെ പിറവിത്തിരുന്നാളും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാള്‍ ദൈവത്തിന്‍റെ വിശ്വസ്തതയെ ഓര്‍മ്മിപ്പിക്കുന്നു  എന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (05/09/18) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്യവെ ഈ വരുന്ന ശനിയാഴ്ച (08/09/18) പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം പരിശുദ്ധ കന്യകാമറിയത്തില്‍ ജീവിക്കുന്ന ഒരു ആലയം ഒരുക്കിയെന്നും അതില്‍ മാംസംധരിച്ച ദൈവപുത്രന്‍ നമ്മുടെ ഇടയില്‍ വസിക്കുകയും നമുക്കു രക്ഷനേടിത്തരുകയും ചെയ്തുവെന്നും പാപ്പാ അനുസ്മരിച്ചു.

06 September 2018, 06:39