തിരയുക

Vatican News
പരിശുദ്ധ കന്യകാമറിയം പരിശുദ്ധ കന്യകാമറിയം  (Copyright by MaxPixel)

"മറിയം" എന്ന നാമത്തില്‍ അന്തര്‍ലീനമായ പരിത്രാണ പദ്ധതി

സ്നേഹത്തിന്‍റെ പ്രത്യുത്തരം "മറിയം" എന്ന അഭിധാനത്തില്‍ തെളിയുന്നു വെന്നു പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉല്‍കൃഷ്ട സൃഷ്ടിയായ പരിശുദ്ധ കന്യകാമറിയത്തില്‍ ദൈവം ആസൂത്രണം ചെയ്ത മഹത്തായ പദ്ധതി ആ നാമത്തില്‍ ഉള്‍ക്കൊള്ളാന്‍ ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു..

ബുധനാഴ്ച (12/09/18) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണാനന്തരം വിവിധഭാഷാക്കാരെയും വിഭാഗങ്ങളെയും പ്രത്യേകം സംബോധന ചെയ്യുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യവെ, സെപ്റ്റംബര്‍  12-ന്  പരിശുദ്ധ കന്യകാമറിയത്തിന്‍റെ എറ്റം പരിശുദ്ധ നാമത്തിന്‍റെ ഓര്‍മ്മ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്

തന്‍റെ പുത്രനായ യേശുവിന്‍റെ പരിത്രാണ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട്, അമ്മയെന്ന നിലയില്‍, അവള്‍ നല്കിയ സ്നേഹത്തിന്‍റെ പ്രത്യുത്തരവും മറിയം എന്ന നാമത്തില്‍ നാം ഗ്രഹിക്കണമെന്ന് പാപ്പാ പറഞ്ഞു.

12 September 2018, 13:35