തിരയുക

വിന്‍സെന്‍ഷ്യന്‍ കുടുംബം വത്തിക്കാനില്‍ സംഗമിച്ചപ്പോള്‍ - 2017 ഒക്ടോബര്‍. വിന്‍സെന്‍ഷ്യന്‍ കുടുംബം വത്തിക്കാനില്‍ സംഗമിച്ചപ്പോള്‍ - 2017 ഒക്ടോബര്‍. 

വിന്‍സെന്‍റ് ഡി പോളിന്‍റെ അനുസ്മരണം @pontifex

സെപ്തംബര്‍ 27-Ɔο തിയതി വ്യാഴാഴ്ച - ഉപവിപ്രവര്‍ത്തകരുടെ മാതൃകയും മദ്ധ്യസ്ഥനുമായ വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ അനുസ്മരണയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം:

“വിശുദ്ധിയുടെ പാതയില്‍ ചരിക്കാന്‍ ക്രിസ്തു നമുക്കു നല്കിയ ഏറെ ലളിതമായ കര്‍മ്മപദ്ധതിയാണ്, ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും കല്പന : ദൈവത്തെ സ്നേഹിക്കുന്നവന്‍ മനുഷ്യനെയും സ്നേഹിക്കും!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി @pontifex  #santamarta എന്നിങ്ങനെ ഹാന്‍ഡിലുകളില്‍ പങ്കുവയ്ക്കുന്നത്.

Gesù ci ha dato un programma semplice per camminare verso la santità: il comandamento dell’amore di Dio e del prossimo.

Jesus nos deu um programa simples para caminhar em direção à santidade: o mandamento do amor a Deus e ao próximo.

Jesús nos ha dado un programa simple para caminar hacia la santidad: el mandamiento del amor a Dios y al prójimo.

Jésus nous a donné un programme simple pour cheminer vers la sainteté : le commandement de l’amour de Dieu et du prochain.

Jesus gave us a simple programme for journeying towards holiness: the commandment of love for God and our neighbor.

Planum nobis ostendit Iesus propositum ad sanctitatem persequendam: Dei proximique amoris mandatum.

Jezus dał nam prosty program na drogę do świętości: przykazanie miłości Boga i bliźniego.

Jesus gab uns einen einfachen Weg, um zur Heiligkeit zu gelangen: das Gebot der Liebe Gottes und des Nächsten.

ജീവിതരേഖ
1581-ൽ പാരീസിൽ ജനിച്ചു. പാരീസിലെ ടുളൂസിലെ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു. 1600 സെപ്റ്റംബർ 25-ന് പൗരോഹിത്യം സ്വീകരിച്ചു.
1605-ൽ ഫ്രാൻസിൽനിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധിയാക്കപ്പെട്ടു. രണ്ടു വർഷത്തോളം ട്യൂണിസിൽ ജീവിക്കേണ്ടിവന്നു. പിന്നീട് മോചിതനായ വിന്‍സെന്‍റ് റോമിലെത്തി. വലോയി രാജ്ഞിയുടെ ചാപ്ലിനായി നിയമിക്കപ്പെട്ടു.  

1617 ജൂലൈയിൽ ഷാറ്റിലോൺ ഡോംസിലെ വികാരിയായി ചുമതലയേറ്റു. 1625 ഏപ്രിൽ 17-ന് വെദികർക്കായി കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസസമൂഹം സ്ഥാപിച്ചു. 1639-ൽ ഒരു രോഗീപരിചരണ കേന്ദ്രം സ്ഥാപിച്ചു.
 
1649-ൽ ഫ്രാൻസ് അഭ്യന്തര യുദ്ധകാലത്ത് ആതുരസേവനത്തില്‍ വ്യാപൃതനായി. യുദ്ധത്തിന്‍റെ കെടുതയില്‍പ്പെട്ടവരെ പരിചരിച്ചും നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചു.

1660 സെപ്റ്റംബർ 27-ന് വിൻസെന്‍റെ ഡി പോൾ അന്തരിച്ചു. 1712-ൽ അദ്ദേഹത്തിന്‍റെ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെ കാണപ്പെട്ടു.
തുടര്‍ന്ന് നാമകരണ നടപടികള്‍ക്ക് തുടക്കമായി 1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ പാപ്പാ വിൻസെന്‍റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും, ക്ലെമെന്‍റ് പന്ത്രണ്ടാമൻ പാപ്പാ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു[2]. 1883-ൽ ലിയോ പതിമൂന്നാമൻ പാപ്പാ വിൻസെന്റ് ഡി പോളിനെ ഉപവിപ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനും മാതൃകയുമായി ഉയര്‍ത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2018, 18:18