തിരയുക

പലേര്‍മോയിലെ ദൃശ്യങ്ങള്‍ പലേര്‍മോയിലെ ദൃശ്യങ്ങള്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടു ‘ട്വിറ്റര്‍’ സന്ദേശങ്ങള്‍

സെപ്തംബര്‍ 21-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തിയില്‍നിന്നും രണ്ടു സന്ദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു. ഇന്നു നാം അനുസ്മരണം ആചരിക്കുന്ന സുവിശേഷകനായ വിശുദ്ധ മത്തായിയുടെ രചനയെ ആധാരമാക്കിയും, രണ്ടാമത്തേത് യുഎന്‍ ലോക സമാധാനദിന്‍റെ അനുസ്മരണയിലും.

കരുണയുള്ളവര്‍
ദൈവത്തെ കാണും #SantaMarta

 “ദൈവത്തെ പ്രാപിക്കാന്‍ നമുക്ക് കാരുണ്യത്തിന്‍റെ വഴി  തേടാം, നമുക്ക് കരുണയുള്ളവരായിരിക്കാം!”
“If you want to reach the heart of God, take the way of mercy, and allow yourself to be treated with mercy.”

ഇന്ന് യുഎന്‍ ആചരിക്കുന്ന ആഗോള സമാധാനദിനം മാനിച്ചുകൊണ്ട്
പാപ്പാ ഫ്രാന്‍സിസ് രണ്ടാമതും സന്ദേശം പങ്കുവച്ചു.

“സമാധാനം അവിചാരിതമായി നാം കണ്ടെത്തുന്നതല്ല, അത് അടിച്ചേല്പിക്കാനുമാവില്ല.  അതൊരു ജീവിത തിരഞ്ഞെടുപ്പാണ്!”
Peace is a choice: it cannot be imposed and it isn’t found by chance.

മനുഷ്യാവകാശം സംബന്ധിച്ച് രാഷ്ടങ്ങള്‍ സംയുക്തമായി  നടത്തിയ പ്രഖ്യാപനത്തിന്‍റെ 70-Ɔο വാര്‍ഷികദിനമാണ് സെപ്തംബര്‍ 21.
അന്നാളില്‍  യുഎന്‍ ആചരിച്ച ലോകസമാധാന  ദിനത്തില്‍ കണ്ണിചേര്‍ത്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2018, 19:18