തിരയുക

കുട്ടികളുടെ വിദ്യാഭായസത്തിനുള്ള  മാതാപിതാക്കളുടെ സംഘടന കുട്ടികളുടെ വിദ്യാഭായസത്തിനുള്ള മാതാപിതാക്കളുടെ സംഘടന 

വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും കൈകോര്‍ക്കണം

കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള ഇറ്റലിയിലെ മാതാപിതാക്കളുടെ ദേശീയ സംഘടയുടെ (Associazione Genitori per Education - AGE) 1400 പ്രതിനിധികള്‍ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. സെപ്തംബര്‍ 7-Ɔο തിയതി വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. പ്രസ്ഥാനത്തിന്‍റെ 50-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളെയും കൂട്ടി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. പാപ്പാ നല്കിയ സന്ദേശത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ്മ  
സ്കൂളുകള്‍ക്ക് ഒരിക്കലും മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെ പകരംവയ്ക്കാനാവില്ല. ഇരുപക്ഷവും പരസ്പര പൂരകങ്ങളാണ്! അതിനാല്‍ കൂട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് സ്ക്കൂളുകളിലെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തെ ക്രിയാത്മകമായി കാണേണ്ടതാണ്. കാരണം കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസത്തില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് അത്രയേറെ  വലുതാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്കെന്നപോലെ സ്ക്കൂളിനും ഏറെ ഉപകാരപ്രദമാകും. അതിനാല്‍ കുട്ടികളുടെ പഠനത്തിലും സ്വഭാവ രൂപീകരണത്തിലും വളര്‍ച്ചയിലും സ്ക്കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് ഉത്തരവാദിത്ത്വമുള്ളതുപോലെ മാതാപിക്കളുടെ പങ്കാളിത്തവും സഹകരണവും കണക്കിലെടുക്കേണ്ടതാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ കുട്ടികള്‍ക്കുവേണ്ട അനുമതി നല്കുക മാത്രമല്ല, അവര്‍ക്കുവേണ്ട തീരുമാനങ്ങള്‍ എ‌ടുക്കാനും, ചിലപ്പോള്‍ അദ്ധ്യാപകരുടെ സ്ഥാനത്ത്  കുട്ടികള്‍ക്കുവേണ്ടി ചിലകാര്യങ്ങള്‍ മാതാപിതാക്കള്‍തന്നെ ചെയ്യേണ്ടതായും വന്നേക്കാം.

കുട്ടിയെ വളര്‍ത്താന്‍ ഗ്രാമം വേണം!
വിദ്യാഭ്യാസത്തിന് ഒരു സാമൂഹിക മാനവുമുണ്ട്. “കുട്ടിയെ വളര്‍ത്താന്‍ ഒരു ഗ്രാമം വേണം...” എന്ന ആഫ്രിക്കന്‍ പഴമൊഴി പാപ്പാ ഉദ്ധരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും പിന്‍ബലം ആവശ്യമാണ്.  ഉദാഹരണത്തിന് സഭയും വിദ്യാഭ്യാസ കാര്യങ്ങളില്‍ കുടുംബങ്ങള്‍ക്ക് പിന്‍തുണയാകേണ്ടതാണ്. അങ്ങനെ അദ്ധ്യാപകരും മാതാപിതാക്കളും സമൂഹത്തിലെ മറ്റ് ഉത്തരവാദിത്വപ്പെട്ടവരും തമ്മിലൂള്ള സംവാദത്തിലൂടെയും, പരസ്പര ധാരണയിലൂടെയുമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ യാഥാര്‍ത്ഥ്യമാക്കേണ്ടത്. സമൂഹമില്ലാതെ വിദ്യാഭ്യാസം സാദ്ധ്യമല്ല.

കുട്ടിക്കളുടെ വിദ്യാഭ്യാസ ദൗത്യം സഫലമാക്കുന്നതില്‍, കുടുംബള്‍ക്ക് ഇണങ്ങുംവിധം ഓരോ കുട്ടിയും സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും, പിന്‍തുണയ്ക്കപ്പെടുകയും വേണം. അവര്‍ യഥാര്‍ത്ഥമായ മൂല്യങ്ങളില്‍ വളരുന്നതിനുള്ള വേണ്ടുവോളം പൊതുനന്മയുടെ നിലവാരം ദേശീയ തലത്തില്‍ നിലനിര്‍ത്തുന്നതിലും മാതാപിതാക്കളുടെ ഈ സംഘടനയ്ക്കുള്ള പ്രസക്തിയും ശക്തിയും ഏറെ വലുതാണ്. പാപ്പാ ചൂണ്ടിക്കാട്ടി.

സംഘടകള്‍ എതിര്‍ക്കാനല്ല,   തുണയ്ക്കാന്‍...!
അടിസ്ഥാനപരമായി മാതാപിതാക്കളുടെ ഈ ദേശീയ സംഘടന ആരെയും എതിര്‍ക്കാന്‍ വേണ്ടിയുള്ളതല്ല, മറിച്ച് സകലരെയും അനുകൂലിക്കുകയും പൊതുനന്മയ്ക്കായി നിങ്ങള്‍ കൈകോര്‍ക്കുകയുമാണ് ചെയ്യുന്നത്. കുടുംബങ്ങളുടെ വിദ്യാഭ്യാസപരമായ ഏകാന്തത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്ത്വം സഭയ്ക്കുമുണ്ട്. അതിനാല്‍ സഭയോടും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കൈകോര്‍ത്തും, അതില്‍നിന്ന് ആവേശവും പിന്‍തുണയും ആത്മവിശ്വാസവും കൈക്കൊണ്ടും മുന്നേറണമെന്ന് പാപ്പാ മാതാപിതാക്കളുടെ കൂട്ടായ്മയെ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2018, 14:27